തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു. ഇതോടെ 34 ട്രെയിനുകളുടെ വേഗം കൂടും. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കമുള്ളവയിലാണ് മാറ്റം വരുന്നത്. 8 ട്രെയിനുകളുടെ സർവീസാണ് നീട്ടിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ട്രെയിനുകൾ പുറപ്പെടുന്ന പുതിയ സമയക്രമം…
എറണാകുളം – തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് – രാവിലെ 05.05ന് പുറപ്പെടും.കൊല്ലം- ചെന്നൈ എഗ്മൂർ – ഉച്ചയ്ക്ക് 02.50ന് എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് – 10.25ന് .ഷൊർണ്ണൂർ- കണ്ണൂർ മെമു – വൈകിട്ട് 05.00ന്.ഷൊർണൂർ- എറണാകുളം മെമു – പുലർച്ചെ 4.30ന്.എറണാകുളം- ആലപ്പുഴ മെമു – 07.50ന് പുറപ്പെടും.എറണാകുളം- കായംകുളം മെമു – വൈകിട്ട് 06.05ന്.കൊല്ലം- എറണാകുളം മെമു – രാത്രി 09.05ന്.കൊല്ലം- കോട്ടയം മെമു – ഉച്ച കഴിഞ്ഞ് 2.40ന്.കായംകുളം- എറണാകുളം മെമു – ഉച്ചതിരിഞ്ഞ് 3.20ന് .
ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റം വന്നിട്ടുണ്ട്തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി – രാത്രി 12.50ന് എത്തും.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് – 10.00മണിക്ക് എത്തും. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് – രാത്രി 12.30ന് എത്തും. മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് – രാവിലെ 10.25ന് എത്തും. ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ – 11.15ന് എത്തുംപൂണെ- കന്യാകുമാരി എക്സ്പ്രസ് – 11.50ന് എത്തും.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് – 04.45ന് എത്തും.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ – രാവിലെ 09ന് എത്തും.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് – 9.55ന് എത്തും.ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി – 09.45ന് എത്തും