Kerala

സംരംഭകത്വത്തിന് മുന്‍തൂക്കം നല്കിയും സാങ്കേതിക വിദ്യയിലേക്ക് മാറിയും ബിടെക് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു.

തിരുവനന്തപുരം: ചലഞ്ച് കോഴ്‌സുകളും എല്ലാ ബ്രാഞ്ചുകള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും ഡാറ്റാ സയന്‍സ് ക്ലാസുകളും. ഒന്നാം വര്‍ഷത്തെ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ അതാത് ബ്രാഞ്ചുകള്‍ക്ക് ഉപയോഗപപ്രദമാകുന്ന തരത്തിലേക്കും മാറും. ഒരു സെമസ്റ്റര്‍ ഇന്റേണ്‍ഷിപ്പിന് മാത്രമായി മാറ്റാനം അവസരം. ഈ അധ്യയന വര്‍ഷം മുതലുള്ള വിദ്യാര്‍ത്ഥികളാകും പുതിയ കരിക്കുലത്തിലേക്ക് മാറുക. എല്ലാ പഠന ശാഖകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റാ സയന്‍സും ഉണ്ടാകും. പുതിയ പാഠ്യപദ്ധതി പ്രോജക്റ്റ് അധിഷ്ഠിത പഠനം എന്നതാണ് മറ്റൊരു പ്രത്യേകത. പരമ്പരാഗത ക്ലാസ്‌റൂം അധ്യാപത്തിനുപരിയായി വിദ്യാര്‍ത്ഥികള്‍ പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്ന വിദ്യാഭ്യാസ രീതിയാണിത്.

നാസ്‌കോം, കെഡിസ്‌ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍, സര്‍ക്കാരിതര സംരംഭങ്ങളുടെ സഹായത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെഡിസ്‌ക്) പിന്തുണയോടെ സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കാനുള്ള പദ്ധതിയുമുണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ചിട്ടപ്പെടുത്തിയ ‘ചലഞ്ച് കോഴ്‌സുകള്‍’ വഴി പാഠ്യവിഷയങ്ങള്‍ പഠിക്കാതെ തന്നെ അക്കാദമിക് ക്രെഡിറ്റുകള്‍ നേടാം. ‘ചലഞ്ച് കോഴ്‌സു’കളായി തിരഞ്ഞെടുത്തു പഠിക്കാവുന്ന വിഷയങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സെമസ്റ്ററിലുള്ള വിദ്യാര്‍ത്ഥിക്ക് മൂന്നാം സെമസ്റ്ററിലെ വിഷയം എഴുതി എടുക്കാം എന്നതാണ് പ്രത്യേകത. ചലഞ്ച് കോഴ്‌സുകളിലൂടെ ബിടെക് പൂര്‍ത്തിയാക്കാന്‍ 170 ക്രെഡിറ്റുകള്‍ നേടുന്ന വിദ്യാര്‍ത്ഥിക്ക് അവസാന രണ്ട് സെമെസ്റ്ററുകളില്‍ ഒന്ന് ഇന്റേണ്‍ഷിപ്പിനായി ഉപയോഗിക്കാം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *