തൃശൂര്‍: മലയാളത്തിലെ എണ്ണംപറഞ്ഞ നടന്മാരില് ഒരാളായ ടിജി രവിയുടെ മകനാണ് ശ്രീജിത്ത് രവി. അച്ഛന്റെ പാത പിന്തുടര്ന്ന് സിനിമയിലേക്കെത്തി. ഹരിഹരന് സംവിധാനം ചെയ്ത മയൂഖമായിരുന്നു ആദ്യസിനിമ. പിന്നീട് തമിഴ് സിനിമകളിലും ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കർണാടകത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് എൻജിനീയറിങ് പാസായി, ബിസിനസ് സ്റ്റഡീസിലും ബിസിനസ് ഫിനാൻസിലും ഡിപ്ലോമകളും സ്വന്തമാക്കിയിട്ടുണ്ട്.
സിനിമാതാരത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസില്‍ നില്ക്കുമ്പോള് തന്നെയാണ് ശ്രീജിത്ത് രവി വലിയ വിവാദങ്ങളില്‍ പെട്ടിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുക എന്നത് ശ്രീജിത്തിന്റെ സ്ഥിരം പരിപാടിയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ഇപ്പോള്‍ അറസ്റ്റിലായതോടെ ചില പഴയ സംഭവങ്ങളും പുറത്തെത്തിക്കൊണ്ടിരിക്കുന്നു.
പൊതുസ്ഥലത്ത്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് തന്റെ രോഗാവസ്ഥയാണെന്ന് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ചികിത്സ തേടിയിട്ടുണ്ട് എന്നും സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടെന്നും പറയുന്നു. മരുന്ന് മുടങ്ങിയതാണ് തൃശൂരിലെ സംഭവത്തിന് കാരണം എന്നാണത്രെ വിശദീകരണം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവും വിദഗ്ധരുടെ വിലയിരുത്തലും പക്ഷേ ശ്രീജിത്ത് രവി ഇത്തരത്തില്‍ നഗ്നതാ പ്രദര്‍ശനം നടത്തി പിടിക്കുന്നത് ആദ്യമായിട്ടല്ല. 2016 ഓഗസ്റ്റ് 27 ന് ആയിരുന്നു പുറത്തറിഞ്ഞ മറ്റൊരു സംഭവം നടന്നത്. അന്ന് പാലക്കാട്, ലക്കിടിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ ആയിരുന്നു നഗ്നതാ പ്രദര്‍ശനം. തൃശൂരില്‍ സംഭവിച്ചതുപോലെ, കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാനുള്ള ശ്രമവും അന്ന് നടത്തിയിരുന്നു. അന്ന് ശ്രീജിത്തിനെതിരെ ഒറ്റപ്പാലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയായിരുന്നു. പോക്സോ പ്രകാരം തന്നെ ആയിരുന്നു അന്നും കേസ് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ, ജാമ്യം ലഭിച്ചതോടെ ശ്രീജിത്ത് രക്ഷപ്പെട്ടു.