Kerala

ശക്തമായ മഴ; കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധിയായിരിക്കും. വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്‌ടർ അവധി പറഞ്ഞിരിക്കുന്നത്. കോട്ടയം താലൂക്കിൽ 15 ക്യാമ്പുകളും, വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിൽ ഓരോ ക്യാമ്പുമാണ് പ്രവർത്തിക്കുന്നത്. ഈ മാസം അഞ്ചുവരെ ജില്ലയിൽ ഖനന നിരോധനവും മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തി. ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്ട് പറഞ്ഞിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *