അമേരിക്കയിൽ വരാൻപോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിൽ തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.