KeralaNews

വിജയ് ബാബുവിനെ ഇന്നു മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യും

കൊച്ചി: Vijay Babu Sexual Assualt Case: യുവനടിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ പോലീസ് ഇന്നുമുതൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമായിരിക്കും നടപടികൾ നീങ്ങുക.കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ വിജയ് ബാബുവിന് ജാമ്യം ലഭിച്ചത്. ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് കോടതിയുടെ അനുമതിയുണ്ട്. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകുമെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. ഇതിനിടയിൽ വിദേശത്ത് കടന്ന വിജയ് ബാബു ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്‌പോർട്ട് ലഭിച്ചെങ്കിൽ അത് പോലീസിന് കൈമാറാനും നിർദ്ദേശിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *