KeralaNews

രാജ്യാധികാരം ബ്രിട്ടീഷുകാരെ സേവിച്ചവരുടെ കൈകളിൽ : മുഖ്യമന്ത്രി.

കാഞ്ഞങ്ങാട്‌
ബ്രിട്ടീഷുകാരെ സേവിച്ചവരുടെ കൈളിലാണ്‌ രാജ്യാധികാരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യവിട്ട്‌ പോകരുതെന്ന്‌ ബ്രിട്ടീഷുകാരെ കണ്ട്‌ ആവശ്യപ്പെട്ടവരാണവർ. സ്വാതന്ത്ര്യസമരത്തിന്റെയും രാജ്യത്തിന്റെയും ചരിത്രം തിരുത്തിയെഴുതാൻ പലവിധത്തിൽ ശ്രമിക്കുന്നു. ചരിത്രപണ്ഡിതരെ അവഹേളിക്കുകയാണ്‌.  – കാഞ്ഞങ്ങാട്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ കെഎസ്‌ടിഎ സംസ്ഥാന സമ്മേളത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബ്രിട്ടീഷുകാർക്കെതിരെ ഏറ്റുമുട്ടി യുവത്വത്തിന്റെ പ്രസരിപ്പ്‌ കളയേണ്ടന്നു പറഞ്ഞത്‌  ആർഎസ്‌എസ്‌ ആചാര്യൻ ഗോൾവാൾക്കറാണ്‌. എല്ലാവരും സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ  വഞ്ചിച്ചവരാണവർ. അന്തമാൻ ജയിലിൽനിന്ന്‌ പുറത്തുവരാൻ മാപ്പെഴുതി ബ്രിട്ടീഷുകാരുടെ തൃപ്പാദങ്ങളിൽ സമർപ്പണം നടത്തി. മാപ്പെഴുതിക്കൊടുത്ത സവർക്കർക്ക്‌  വീരത്തം നൽകി വീർ സവർക്കാറാക്കി പാർലമെന്റിൽ ഫോട്ടോവച്ചു. സംഘപരിവാറിന്‌ ഒരിക്കലും മതനിരപക്ഷതയോട്‌ മമതയുണ്ടായിരുന്നില്ല. ലക്ഷ്യം ഹിന്ദുരാഷ്‌ട്രമാണെന്ന് ആർഎസ്‌എസ്‌ മേധാവി പലതവണ വ്യക്തമാക്കിയതാണ്‌.ഭരണഘടനയെ പീച്ചിച്ചീന്താനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. സുപ്രീംകോടതി കേന്ദ്ര സർക്കാരിനെതിരെ അതൃപ്‌തി രേഖപ്പെടുത്തി. കേന്ദ്ര നിയമമന്ത്രി കോടതിക്കെതിരെ സംസാരിക്കുന്നു.  കേശവാനന്ദ ഭാരതി കേസിലെ സുപ്രീംകോടതിവിധിയെ ഉപരാഷ്‌ട്രപതി പരസ്യമായി തള്ളിപ്പറയുന്നു. വിദ്യാഭ്യാസമേഖല കൈപ്പിടിയിലാക്കി വർഗീയത കുത്തിനിറച്ചാൽ തങ്ങളാഗ്രഹിക്കുന്ന സമൂഹത്തെ വളർത്തിയെടുക്കാമെന്നാണ്‌ സംഘപരിവാർ കരുതുന്നത്‌. വർഗീയതയെ ശക്തമായി എതിർക്കുന്ന സമൂഹമെന്ന നിലയിൽ സംഘപരിവാറിന്റെ പിത്തലാട്ടങ്ങൾക്കൊന്നും കേരളം വഴങ്ങില്ലെന്നും പിണറായി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *