KeralaNews

യാത്രാമൊഴി നൽകി നാട്; ഇരിങ്ങാലക്കുടയുടെ മണ്ണിൽ ഇന്നസെന്റിന് അന്ത്യവിശ്രമം.

തൃശൂർ: നടൻ ഇന്നസെന്റിന് യാത്രാമൊഴി നൽകി നാട്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു. നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ (75) ഭൗതിക ശരീരം ഔദ്യോ​ഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിച്ചു.

കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ന് ആയിരുന്നു അന്ത്യം. കൊച്ചി കടവന്ത്ര രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിലും പൊതുദർശനത്തിന് ശേഷം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലേക്കെത്തിയത്. കൊച്ചിയിൽ നിന്ന് വിലാപയാത്രയായാണ് ഇരിങ്ങാലക്കുടയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നത്.

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി തൃശൂരിലെ ഇരിങ്ങാലക്കുടയിലായിരുന്നു ഇന്ന‍സെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസ്സിൽ പഠനം നിർത്തി. ബിസിനസ് രം​ഗത്തേക്ക് ഇറങ്ങി. പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *