Kerala

മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികൾ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍.

പത്തനംതിട്ട : മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചരപ്പ് സ്വദേശി സിടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് ( 73) എന്നിവരാണ് മരിച്ചത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച നിലയിലായിരുന്നു. വര്‍ഗീസിന്റെ മൃതദേഹം പുറത്ത് കുളിമുറിയിലും അന്നമ്മയുടേത് വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *