KeralaNews

മദ്യപിച്ച് അടിയുണ്ടാക്കി: എആർ ക്യാംപിൽ പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ക്യാംപിൽ മദ്യപിച്ച് അടിയുണ്ടാക്കിയ പൊലീസുകാർക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്തെ നന്ദാവനം എആർ ക്യാംപിലാണ് സംഭവം. ഡ്യൂട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയ പൊലീസുകാർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡ്രൈവർ ബാരക്കിൽ വച്ചാണ് ഇവർ മദ്യപിച്ചതും പിന്നീട് ബഹളമുണ്ടാക്കി ഒടുവിൽ കൈയ്യാങ്കളിയിലേക്ക് എത്തിയതും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *