KeralaNews

ബസ് ജീവനക്കാർ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെട്ടെയുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: യാത്രക്കിടെ ബസ് ജീവനക്കാർ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെട്ടെയുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.
ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിനുള്ളിൽ നിന്ന് ചെയ്യണമെന്നാണ് കോടതി നിർദ്ദേശം. മോട്ടോർ വാഹന വകുപ്പിന്റെയും പോലിസിന്റെയും നിരന്തരമായ പരിശോധയുണ്ടാവണമെന്നും കോടതി നിർദ്ദേശിച്ചു. ലഹരി ഉപയോഗിച്ചവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ഗുരുതര ഭീഷണിയാണ്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയാണ് ഡ്രൈവർമാരെന്നും കോടതി ചൂണ്ടിക്കാട്ടി.  കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി പിടിയിൽ ആയ സ്വകാര്യ ബസ് ഡ്രൈവർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ആണ് കോടതിയുടെ പരാമർശം. അമിത വേഗതയിൽ ഓടുന്ന ബസ് പരിശോധനയിൽ ആണ് മയക്കുമരുന്നുമായി ഷൈൻ എന്ന ഡ്രൈവർ പിടിയിലായത്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *