KeralaNews

ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മൂടിക്കോടിലായിരുന്നു അപകടം.ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് സ്വദേശി അമീന്‍(20), കിഴാറ്റൂര്‍ സ്വദേശി ഇഹ്സാന്‍(17) എന്നിവരാണ് മരിച്ചത്. പാണ്ടിക്കാട് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *