KeralaNews

പൾസർ സുനിയെ തൃശൂരിലെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

തൃശൂർ: നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പൾസർ സുനിയെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സ ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

പൾസർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് ഇയാളുടെ മാനസികാരോ​ഗ്യ നില മോശമായതായാണ് അധികൃതർ വ്യക്തമാക്കുന്നത്. പള്‍സര്‍ സുനി നടിയെ ആക്രമിച്ച സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നും അതിനാൽ, ജാമ്യം അനുവദിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും കേസിന്റെ വിചാരണ ഇനിയും നീണ്ടുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ നൽകിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *