KeralaNews

പിണറായി, നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി” മാത്രമാണ്; കെ.സുധാകരന്റെ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ രംഗത്തെത്തിയിരിക്കുകയാണ്. സുധാകരൻ ആരെന്ന് തന്നെ പഠിപ്പിക്കാൻ വരേണ്ട. എനിക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരൻ എന്നായിരുന്നു ഇന്നലെ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് ഫെയ്സ്ബുക്കിലൂടെയാണ് സുധാകരൻ  മറുപടി നൽകിയിരിക്കുന്നത്. 

മുഖ്യമന്ത്രി പറഞ്ഞ അതേ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് ‘എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയൻ താങ്കൾ… എന്ന കുറിപ്പോടെയാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ തുടക്കം.    ‘മഞ്ഞമുണ്ടും നീലഷർട്ടുമിട്ട്  കൈക്കോടാലി കൊണ്ട്  വാടിക്കൽ രാമകൃഷ്ണന്‍രെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്‍റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക. എന്നിങ്ങനെയാണ് പിണറായിക്കെതിരായ സുധാകരന്‍റെ രൂക്ഷ വിമർശനങ്ങൾ.  മുഖ്യമന്ത്രി പിണറായി വിജയൻ കൊടും കുറ്റവാളിയെന്ന ആക്ഷേപവും സുധാകരൻ ഉയർത്തുന്നുണ്ട്. 

പിണറായി വിജയൻ, നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി എന്നും സുധാകരൻ കുറ്റപ്പെടുത്തുന്നുണ്ട്. എന്തായാലും സുധാകരന്‍റെ മറുപടി പിണറായി-സുധാകരൻ പോര് മുറുകുമെന്ന കാര്യത്തിൽ സംശയമില്ല. എകെജി സെന്റർ ആക്രമത്തിന് പിന്നിൽ ഇപി ജയരാജനെന്ന സുധാകരന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അതിനിടെ എകെജി സെന്‍റർ ആക്രമത്തിൽ പ്രതിയെ പിടികൂടാനാകാത്തത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *