ഏറ്റുമാനൂർ – ചിങ്ങവനം പാത ഇരട്ടിപ്പിക്കലിനെത്തുടർന്ന് കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം തുടരുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. 22 ട്രെയിൻ പൂർണമായി റദ്ദാക്കി. 28 വരെയാണ് നിയന്ത്രണം. ഇരുപത്തിമൂന്നിനാണ് പാതയിൽ സുരക്ഷാ പരിശോധന. 28ന് വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും. മംഗളൂരു–-നാഗർകോവിൽ പരശുറാം എക്സ്പ്രസ് 28 വരെയും നാഗർകോവിൽ–-മംഗളൂരു പരശുറാം ശനി മുതൽ 29 വരെയും റദ്ദാക്കി.