KeralaNews

തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു.

തൃശൂർ : തൃശൂർ കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം. ജീപ്പ്‌, ഫിയറ്റ്‌ കമ്പനികളുടെ ഷോറൂമിൽ രാവിലെ ഏഴോടെയാണ്‌ തീപിടിത്തമുണ്ടായത്‌. നിരവധി വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്‌. മുകളിലെ നില പൂർണമായും കത്തിനശിച്ചു. സർവീസ്‌ സെന്ററിൽ ഷോട്ട്‌ സർക്യൂട്ട്‌ ഉണ്ടായതാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഫയർഫോഴ്‌സിന്റെ അഞ്ച്‌ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *