Kerala

തിരുവനന്തപുരം- കാസർകോട് വന്ദേഭാരതിന്‌ തിങ്കൾമുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്‌

തിരുവനന്തപുരം:തിങ്കൾമുതൽ തിരുവനന്തപുരം- കാസർകോട് വന്ദേഭാരതിന്‌ ചെങ്ങന്നൂരിൽ സ്റ്റോപ്‌. ഇതനുസരിച്ച് വന്ദേഭാരതിന്റെ സമയക്രമത്തിൽ ചെറിയ മാറ്റമുണ്ട്. രാവിലെ 5.15ന് പുറപ്പെടുന്ന തിരുവനന്തപുരം -കാസർകോട് വന്ദേഭാരത് (20634) 6.53ന് ചെങ്ങന്നൂരിലെത്തും. 6.55ന് പുറപ്പെടും. പകൽ 1.20ന് കാസർകോട്ട്‌ എത്തും.പകൽ 2.30ന് പുറപ്പെടുന്ന കാസർകോട് തിരുവനന്തപുരം -വന്ദേഭാരത് (20633) രാത്രി 8.46ന് ചെങ്ങന്നൂരിലെത്തും. 8.48ന് പുറപ്പെടും. രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. തൃശൂരിൽ ഒരു മിനിറ്റ്‌ കൂടുതൽ നിർത്താനും തീരുമാനിച്ചു.

തിരുവനന്തപുരം കാസർകോട് വന്ദേഭാരത് പുതിയ സമയം.–തിരുവനന്തപുരം 5.15 , കൊല്ലം 6.03 , കോട്ടയം, എറണാകുളം സ്റ്റേഷനുകളിൽ മാറ്റമില്ല. തൃശൂരിൽ 9.30ന് എത്തി 9.33ന് പുറപ്പെടും. ഷൊർണൂർമുതൽ കാസർകോടുവരെ സമയത്തിൽ മാറ്റമില്ല. കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിന് കാസർകോടുമുതൽ ഷൊർണൂർവരെ സമയത്തിൽ മാറ്റമില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *