കൊല്ലം: ചിതറയിൽ ഭിന്നശേഷിക്കാരൻ നടത്തിയിരുന്ന ചായക്കട അടിച്ചു തകർത്തതായി പരാതി. കൊല്ലം ചിതറയിലാണ് ഭിന്നശേഷിക്കാരനായ ഐരക്കുഴി സ്വദേശി ദാസിന്‍റെ ചായക്കട അടിച്ചു തകർത്തത്. ഇതോത്തുടർന്ന് സമീപവാസിയും ബന്ധുവുമായ ശോഭനയ്‌ക്കെതിരെ ദാസ് പൊലീസിൽ പരാതി നൽകി. മാനസികപ്രശ്നമുള്ള ശോഭന മുൻപ് പലതവണ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഇയാൾ പറയുന്നു.
ഇയാളുടെ വീടിനു മുന്നിൽ കിടന്ന കാറിന്റെ ചില്ല് എറിഞ്ഞു തകർക്കുകയും വീടിന്റെ മേൽക്കൂര എറിഞ്ഞുടക്കുകയും ചൊയ്തിരുന്നു. തുടർന്ന് ഏറെനാളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച രാവിലെ ഇവർ കടയിലെത്തി സാധങ്ങൾ വലിച്ചെറിയുകയും കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തെന്ന് ദാസ് പറയുന്നു. പ്രശ്നത്തിന് എത്രയും വേഗം ബന്ധപ്പെട്ടവരിൽ നിന്നും നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.