തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഹസ്തദാനം നല്കിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ തനിക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ചോദ്യോത്തര വേളയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.