Keralakozhikod

കോഴിക്കോട് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

കോഴിക്കോട്> മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. തൈറോയിഡ് ശസ്ത്രക്രിയയ്ക്കുശേഷം ഓപ്പറേഷൻ തിയേറ്ററിൽനിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെയാണ് ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സർജറി ഐസിയുവിലെ ഗ്രേഡ് വൺ അറ്റൻഡർക്കെതിരെയാണ് ആരോപണം.

ശനിയാഴ്ച ശസ്ത്രക്രിയയ്ക്കുശേഷം അനസ്‌തേഷ്യയുടെ മയക്കത്തിലായിരുന്ന യുവതിയെ തിയേറ്ററിൽനിന്ന് ഐസിയുവിലേക്ക് മാറ്റിയശേഷം ഇയാൾ ശാരീരികമായി ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *