KeralaNews

കോട്ടയത്ത് ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതി മരിച്ചു 

കോട്ടയം: ഏറ്റുമാനൂർ – പാലാ റൂട്ടിൽ കിസ്മത്ത് പടിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതി മരിച്ചു. ഈരാറ്റുപേട്ട അരുവിത്തുറ ഊഴേടത്തിൽ ഫൗസിയയാണ് (39) മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഇവരുടെ ഭർത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് സാലി (57), കാർ ഡ്രൈവർ പാലാ സ്വദേശി ഷെറിൻ(30) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെറിനെയും, മുഹമ്മദ് സാലിയെയും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മരിച്ച ഫൗസിയയുടെ മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രി മോർച്ചറിയിൽ. 

ഈരാറ്റുപേട്ടയിൽ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു വരികയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ കാർ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോയുടെ പിൻ സീറ്റിലിരുന്ന ഫൗസിയയെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കിടങ്ങൂർ എൽഎൽഎം ആശുപത്രിയിലേയ്ക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *