Kerala

കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു.

ഇടുക്കി: കൊച്ചറയിൽ ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.. പറമ്പിൽ പൊട്ടി കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വീടിന്റെ സമീപത്തെ വയലിൽ പുല്ല് ചെത്താൻ  പോയതിനിടയിൽ വെള്ളത്തിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് അപകടം. ഉച്ചക്കഴിഞ്ഞ് 3.30 ഓടെയാണ് അപകടം. സമീപ വാസികൾ എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നേരിയ തോതിൽ വൈദ്യുതാഘാതമേറ്റതിനാൽ പ്ലാസ്റ്റിക് കൂട്ടി പിടിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു.  തുടർന്ന് കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ച് പറഞ്ഞ് വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷം മൂന്നു പേരെയും പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് മൂന്നു പേരെയും കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സമീപത്തെ ഏലത്തോട്ടത്തിൽ  നിന്ന ഉണക്ക മരം കനത്ത മഴയിൽ കടപുഴകി വൈദ്യുതി ലൈനിലേയ്ക് വീണതാണെനാണ് നിഗമനം.  മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *