Kerala

കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.  ബുധനാഴ്ച മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം മുമ്പേയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.   ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഇത്തവണ പത്തം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയാണ് നടന്നത്.  പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെ ആയിരുന്നു.

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്നും അറിയിപ്പുണ്ട്. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.  അല്ലെങ്കിൽ കേരള പരീക്ഷാഭവനിൽ keralapareekshabhavan.in എന്നതാണ് കേരള എസ്എസ്എൽസി ഫലങ്ങൾ അറിയാൻ കഴിയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ. 

https://keralaresults.nic.in

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *