KeralaNews

കെ സ്വിഫ്റ്റ് മുതൽ ആമസോൺവരെ ; 10,000 സംരംഭകര്‍ ഇന്ന്‌ ഒത്തുചേരുന്നു.

കൊച്ചി:കേരളചരിത്രത്തിലെ ഏറ്റവും വലിയ സംരംഭകസംഗമം ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യും.  ഒരുവർഷത്തിനകം ഒരുലക്ഷം സംരംഭം എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി എട്ടുമാസത്തിനുള്ളിൽ ലക്ഷ്യം കൈവരിച്ചതിന്റെ ഭാഗമായി വ്യവസായവകുപ്പ്‌ സംഘടിപ്പിക്കുന്ന സംഗമത്തിൽ പതിനായിരത്തോളം സംരംഭകർ പങ്കെടുക്കും.

പകൽ 11ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനത്ത്‌ നടക്കുന്ന സംഗമത്തിൽ വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനാകും. സ്‌കെയിൽ അപ്പ് പദ്ധതിയുടെ സർവേ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൈപ്പുസ്തകം പ്രകാശിപ്പിക്കൽ റവന്യുമന്ത്രി കെ രാജനും കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പുകളുടെ ശക്തിപ്പെടുത്തൽ പരിപാടി പ്രഖ്യാപനം തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി ഡി സതീശനും നിർവഹിക്കും. 

കേരളത്തിലെ സംരംഭകസൗഹൃദാന്തരീക്ഷത്തെക്കുറിച്ച്‌ ചർച്ചയും സംരംഭക അഭിപ്രായരൂപീകരണവും നടക്കുന്ന സംഗമത്തിൽ ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായസംരംഭകരെ സഹായിക്കുന്നതിന്‌ എംഎസ്‌എംഇ ക്ലിനിക്കും പ്രവർത്തിക്കും. വ്യവസായവകുപ്പിന്റെ തീം പവിലിയനും നൂറോളം സ്റ്റാളുകളും സജ്ജമായി. ബാങ്കുകൾ, -കേന്ദ്ര–-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകളിൽ സംരംഭകർക്ക് വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *