യൂറോപ്യൻ-അമേരിക്കൻ ആരോഗ്യവിദഗ്ധർ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ആഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനി ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്സ്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ആശങ്ക പടർത്തുകയാണ്. യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്തവരിലും രോഗം ബാധിക്കുന്നത് ആശങ്കയുണർത്തുകയാണ്. കുരങ്ങുപനി കേസുകൾ വർധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ചേർന്ന അടിയന്തര യോഗത്തിൽ മുന്നറിയിപ്പ് നൽകി.