Kerala

കരുവന്നൂർ സഹകരണ ബാങ്കിൽ ഉയർന്ന നിക്ഷേപത്തുക പിൻവലിക്കാൻ ഡിസംബര്‍ 1 മുതല്‍ അവസരം. 

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ഉയർന്ന നിക്ഷേപത്തുക പിൻവലിക്കാൻ ഇന്ന് മുതല്‍ അവസരം. ഒരു ലക്ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങൾ ഡിസംബർ 1 മുതൽ നിക്ഷേപകർക്ക് പിൻവലിക്കാം. നിക്ഷേപത്തിന്റെ പത്ത് ശതമാനമാകും മടക്കി നൽകുക. ഒപ്പം പലിശയിനത്തിൽ 100 ശതമാനവും മടക്കി നൽകും. ചെറിയ നിക്ഷേപങ്ങള്‍  പിൻവലിക്കാനുള്ള അവസരത്തിന് പിന്നാലെയാണ് ഉയർന്ന തുക കൂടി പിൻവലിക്കാൻ നിക്ഷേപകർക്ക് ബാങ്ക് അവസരം ഒരുക്കുന്നത്.

ഡിസംബർ 2 മുതൽ 5 ലക്ഷത്തിന് താഴെയുള്ള നിക്ഷേപകർക്കും, ഡിസംബർ 11 മുതൽ 5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപകർക്കും ഇതനുസരിച്ച് തുക പിൻവലിക്കാം. ബാങ്കിൻറെ പ്രവർത്തനം സാധാരണ നിലയിലേക്ക് മാറിയെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വ്യക്തമാക്കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *