Kerala

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ചു. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയും ഉടനെ തീ ഉയരുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.  ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടരുകയായിരുന്നു. തീപിച്ചത് സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ്. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ ആരോപിച്ചത്. സംഭവത്തിനുശേഷം പോലീസെത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.  സംഭവത്തെ തുടർന്ന് രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *