ഹൈദരബാദ്: മലയാളി വൈദികന് തെലങ്കാനയില്‍ മുങ്ങി മരിച്ചു. പത്തനംത്തിട്ട സ്വദേശിയായ ബ്രദര്‍ ബിജോ പാലമ്പുരയ്ക്കലാണ് (38) മരണപ്പെട്ടത്. ഒഴുക്കില്‍പ്പെട്ട മറ്റൊരു വൈദികനായ കോട്ടയം സ്വദേശി ഫാ. ടോണി സൈമണു(32) വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരെയും കാണാതാവുന്നത് .