യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയ മുൻ രഹസ്യാന്വോഷണ ഉദ്യോഗസ്ഥൻ എഡ്വേഡ് സ്നോഡന് പൗരത്വം നൽകി റഷ്യ. അമേരിക്ക നടത്തിയ ചാരപ്രവർത്തി വെളിപ്പെടുത്തിയ ശേഷം ഇദ്ദേഹം റഷ്യയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. 2013 മുതൽ സ്നോഡൻ റഷ്യയിലാണ് താമസം. അമേരിക്കയിലെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെയാണ് പ്രശസ്തനായത്. 72 വിദേശികൾക്ക് പൗരത്വം അനുവദിച്ച് റഷ്യൻ പ്രസിഡനറ് വ്ലാഡിമിർ പുട്ടിൻ ഒപ്പിട്ട ഉത്തരവിലാണ് സ്നോഡനും റഷ്യൻ പൗരത്വം ലഭിച്ചത്. റഷ്യയിൽ സ്ഥിരതാമസമാക്കാൻ അനുവദിച്ചുള്ള പെർമനന്റ് റസിഡൻസ് അനുമതി 2020ൽ തന്നെ സ്നോഡന് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്നോഡൻ പൗരത്വത്തിന് അപേക്ഷിച്ചത്. സ്നോഡന്റെ ഭാര്യ ലിൻസെ മിൽസും റഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു.