KeralaNews

എം വി ഗോവിന്ദനുമായി നടത്തിയ ചർച്ച വിജയമെന്ന് വിഴിഞ്ഞം സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ സമരസമിതിയുമായി ചര്‍ച്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.തുറമുഖ വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതി നടത്തിയ നാലാം വട്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചത്. 

പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന രീതിയില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിച്ചതായി വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ഇടപെടാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. മന്ത്രിസഭാ ഉപസമിതിയോട് കൃത്യമായ നിലപാടുകളിലേക്ക് എത്തിച്ചേരണമെന്ന് നിര്‍ദേശിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ നിലപാടുകളിലേക്ക് സര്‍ക്കാര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജീവന്മരണ പോരാട്ടമാണ് വിഴിഞ്ഞത്ത് ജനം നടത്തുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെട്ടാല്‍ സമവായത്തിലേക്കെത്തുമെന്നും ഫാ.യൂജിന്‍ പെരേര പറഞ്ഞു.

സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പു ലഭിക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത്. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് ഒഴികെ മറ്റ് ആവശ്യങ്ങളില്‍ അനുകൂല നിലപാടാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *