പത്തനംതിട്ട : ഇലന്തൂര്‍ നരബലിക്കേസിൽ കൂടുതൽപേർ നരബലിക്ക് ഇരയായോ എന്ന സംശയത്തെ തുടർന്ന് പ്രതി ഭഗവല്‍ സിങിന്റെ വീട്ടിനുസമീപത്ത് പൊലീസ് നടത്തുന്ന പരിശോധനയില്‍ ഒരു എല്ലിന്റെ ഭാഗംകൂടി കണ്ടെത്തി. വീടിന്റെ കിഴക്കുഭാഗത്തുനിന്നാണ് എല്ലിന്റെ കഷ്ണം കണ്ടെത്തിയത്. പത്മയുടെ മൃതദേഹം ലഭിച്ചതിന്റെ കിഴക്കുഭാഗത്താണിത്. ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയ സ്ഥലങ്ങള്‍ വീണ്ടും നിരീക്ഷിക്കുന്നു. നരബലിക്ക് കൂടുതല്‍ ഇരകളുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയുടേയും മർഫിയുടെയും സഹായത്തോടെയാണ് പരിശോധന നടത്തിയത്.