Sports

ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരുടെ ആറാട്ട്; ഏകദിനത്തിൽ റെക്കോർഡ് സ്കോർ

ആംസറ്റല്‍വീന്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന സ്വന്തം ലോക റെക്കോർഡ് തിരുത്തി ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം. നെതര്‍ലന്‍ഡ്‌സിനെതിരെ വിആര്‍എ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിന മത്സരത്തിലാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇം​ഗ്ലണ്ട് 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് നേടിയത്. കൈയെത്തും ദൂരത്താണ് ഏകദിനത്തില്‍ ആദ്യമായി 500 റണ്‍സെടക്കുന്ന ടീമെന്ന റെക്കോഡ് ഇംഗ്ലണ്ടിന് നഷ്ടമായത്. 2018ൽ ഓസ്ട്രേയിലക്കെതിരെ സ്വന്തമാക്കിയ 481 റൺസ് എന്ന സ്വന്തം റെക്കോ‍ഡ് ഇം​ഗ്ലണ്ട് ഇന്ന് മറികടന്നു.

ജോസ് ബട്ലർ, ഡേവിഡ് മലന്‍, ഫിലിപ്പ് സാള്‍ട്ട് എന്നിവരുടെ സെഞ്ച്വറിയും ലിയാം ലിവിങ്സ്റ്റണിൻ്റെ വെടിക്കെട്ട് പ്രകടനവുമാണ് ഇം​ഗ്ലണ്ടിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. വെറും 70 പന്തില്‍ നിന്നാണ് ബട്ലർ 162 റൺസെടുത്തത്. ഏഴ് ഫോറും 14 സിക്സുമാണ് ബട്ലർ ഇന്ന് അടിച്ചുകൂട്ടിയത്. ഓപ്പണർ ജേസൻ റോയ് തുടക്കത്തിലെ പുറത്തായെങ്കിലും 93 പന്തില്‍ നിന്ന് 122 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടും 109 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത ഡേവിഡ് മലാനും ഇം​ഗ്ലണ്ടിന് ​​ഗംഭീര തുടക്കമാണ് നൽകിയത്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *