KeralaNews

അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ചൊവ്വാഴ്‌ച.

പാലക്കാട്‌ : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത്‌ ഏപ്രില്‍ നാലിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എസ്‌സി-എസ്‌ടി പ്രത്യേക കോടതിയാണ് വിധി പറയുക.

മോഷണക്കുറ്റം ആരോപിച്ചാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ കൊലപ്പെടുത്തിയത്. 16 പ്രതികളാണ് കേസിലുള്ളത്. 2018 മെയ് 23-ന് അഗളി പോലിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17-ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഏപ്രില്‍ 28-ന് ആരംഭിച്ച പ്രോസിക്യൂഷന്‍ സാക്ഷി വിസ്‌താരം ഈ മാസം രണ്ടിന് പൂര്‍ത്തിയായി. ജനുവരി 30ന് ആരംഭിച്ച പ്രതിഭാഗം സാക്ഷി വിസ്‌താരം ഈ മാസം 9നും പൂര്‍ത്തിയായി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *