KeralaNews

അഗസ്റ്റ് 10 വരെ അറസ്റ്റ് പാടില്ല, നൂപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി

New Delhi: ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്ക് ആശ്വാസത്തിന് വക നല്‍കി സുപ്രീംകോടതി.   അഗസ്റ്റ് 10 വരെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുഹമ്മദ്‌ നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. 

 അറസ്റ്റില്‍ നിന്ന്  ഇടക്കാല ഇളവ് അനുവദിച്ച കോടതി  തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേയ്ക്ക്,മാറ്റണമെന്ന ആവശ്യവുമായി  നൂപുര്‍ സമര്‍പ്പിച്ച ഹര്‍ജി ആഗസ്റ്റ് 10 ന് പരിഗണിക്കും.  നിലവില്‍ 9 എഫ്‌ഐആറുകളാണ് ശർമയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഡൽഹിയിൽ ഒന്ന്, മഹാരാഷ്ട്രയിൽ അഞ്ച് , പശ്ചിമ ബംഗാളിൽ രണ്ട്, തെലങ്കാനയിൽ ഒന്ന് എന്നിങ്ങനെയാണ് എഫ്‌ഐആറുകള്‍. ഈ വിഷയത്തില്‍ FIR രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന സംസ്ഥാനങ്ങളോട് കോടതി പ്രതികരണം ആരാഞ്ഞിട്ടുണ്ട്. ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, അസം എന്നീ സംസ്ഥാനങ്ങളോടാണ്  ഇവരുടെ കേസിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *