anveshinews11@gmail.com
+91 8281552088
    .

മൂടൽമഞ്ഞിൽ മുങ്ങി യുഎഇ, റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു, പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു

21/11/2025

ദുബൈ: യുഎഇയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ 06:45 ന് ഷാർജയിലെ അൽ ദൈദിൽ 13.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. രാവിലെ താപനില കുറഞ്ഞതോടെ ഉൾപ്രദേശങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടു. അതേസമയം, പകൽ താപനില ക്രമേണ ഉയരുന്ന സാഹചര്യത്തിൽ അധികൃതരും കാലാവസ്ഥാ വിദഗ്ധരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അബുദാബിയിലും ദുബൈയുടെ ചില ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ നിർദ്ദേശിച്ചു. റെഡ്, യെല്ലോ അലേർട്ടുകൾ വിവിധ തീവ്രതയിലുള്ള മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. രാവിലെ 10:30 വരെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞും നേരിയ മഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ കാഴ്ചാപരിധി 1,000 മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. recommended by

LATEST NEWS



വിദേശം

17/11/25

‘സീരിയൽ റേപ്പിസ്റ്റ്’ കെവിൻ ലേക്ക്മാനെ 30 വർഷത്തെ തടവിന് ശേഷവും ജയിലിൽ തന്നെ പാർപ്പിക്കാൻ പരോൾ ബോർഡ് തീരുമാനിച്ചു.

ലണ്ടൻ∙ 90ൽ അധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ‘സീരിയൽ റേപ്പിസ്റ്റ്’ കെവിൻ ലേക്ക്മാനെ 30 വർഷത്തെ തടവിന് ശേഷവും ജയിലിൽ തന്നെ പാർപ്പിക്കാൻ പരോൾ ബോർഡ് തീരുമാനിച്ചു. ഇയാൾ ഇപ്പോഴും സ്ത്രീകൾക്ക് വലിയ അപകടകാരിയാണെന്ന നിഗമനത്തിലാണ് ബോർഡ് പ്രതിയുടെ മോചനം തടഞ്ഞത്. 12 വർഷത്തിനിടെയായിരുന്നു പ്രതി ഇത്രയും അധികം സ്ത്രീകളെ ആക്രമിച്ചത്.

10/11/2025

ബം​ഗ്ലാദേശിനേക്കാൾ പട്ടിണി ഇന്ത്യയിൽ, ശ്രീലങ്കയും നേപ്പാളും ഏറെമുന്നിൽ, ഗുരുതര സാഹചര്യം; പുതിയ കണക്ക് പുറത്ത്

ന്യൂഡൽഹി: ബിജെപി ഭരണത്തിൽ‌ വിശന്നുവലയുന്ന ഇന്ത്യയുടെ നേർചിത്രം വ്യക്തമാക്കി ആ​ഗോള പട്ടിണി സൂചിക റിപ്പോർട്ട് പുറത്ത്. ആഭ്യന്തരകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട നേപ്പാളിനും ബം​ഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായി സൂചികയിലെ ഗുരുതര വിഭാ​ഗത്തിലേക്ക് ഇന്ത്യ കൂപ്പുകുത്തി. 127 രാജ്യങ്ങളുടെ പട്ടികയിൽ 25.8 സ്കോറുമായി 102-ാം സ്ഥാനത്താണ് ഇന്ത്യ. 42.6 സ്കോറുള്ള സൊമാലിയയാണ് ഏറ്റവും പിന്നിൽ. സൗത്ത് സുഡാൻ (37.5)- 121, കോം​ഗോ (37.5)- 121, മഡഗാസ്‌കര്‍ (35.8)- 120, ഹെയ്തി (35.7)- 119 എന്നിങ്ങനെയാണ് സൂചികയിലെ അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങള്‍. ആശങ്കപ്പെടുത്തുന്ന അവസ്ഥയിലുള്ള രാജ്യങ്ങൾ ഇവയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പതിറ്റാണ്ടുകളായുള്ള കലാപവും വരൾച്ചയും കാരണം ദശലക്ഷക്കണക്കിന് ആളുകൾ സൊമാലിയയിൽ ഭക്ഷണവും ശുദ്ധജലവും കണ്ടെത്താൻ കഷ്ടപ്പെടുകയാണ്. വെള്ളപ്പൊക്കം, അക്രമം, ആഭ്യന്തര കലാപം എന്നിവ മൂലമുണ്ടായ വ്യാപകമായ ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് സൗത്ത് സുഡാനിലെ പ്രതിസന്ധി. പ്രകൃതി വിഭവങ്ങളാൽ സമ്പന്നവും ഫലഭൂയിഷ്ഠമായ ഭൂമിയുമുള്ള രാജ്യമായിരുന്നിട്ടും കോം​ഗോയിൽ തുടർച്ചായ അക്രമങ്ങൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ, വികസിതമല്ലാത്ത ഗ്രാമപ്രദേശങ്ങൾ എന്നിവയാണ് കടുത്ത ഭക്ഷ്യ പ്രതിസന്ധിയുണ്ടാക്കുന്നത്. ദയനീയം ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യഉത്പാദകരിൽ ഒന്നായിരുന്നിട്ടും, ഇന്ത്യ ഗുരുതരമായ വെല്ലുവിളികളാണ് നേരിടുന്നത്. 106-ാം സ്ഥാനത്തുള്ള പാകിസ്ഥാനും 109-ാം സ്ഥാനത്തുള്ള അഫ്​ഗാനിസ്ഥാനും മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ള അയൽരാജ്യങ്ങൾ. ചൈന -6, ശ്രീലങ്ക- 61, നേപ്പാൾ- 72, ബംഗ്ലാദേശ്- 85 എന്നിങ്ങനെ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ് മറ്റ് അയൽരാജ്യങ്ങൾ. ഗുരുതരം" (Serious) എന്ന വിഭാഗത്തിലാണ് പട്ടിണി സൂചികയിൽ ഇന്ത്യ ഉൾപ്പെടുന്നത്. ശിശുമരണ നിരക്ക്, കുട്ടികളിലെ പോഷകാഹാരക്കുറവ്, ഭക്ഷണ വിതരണത്തിലെ അസമത്വം, മാതൃ ആരോഗ്യത്തിലെ കുറവ്, ശുചിത്വമില്ലായ്മ എന്നിവയൊക്കെയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ദ്രുതഗതിയിലുള്ള ജനസംഖ്യാ വർദ്ധനവും പ്രാദേശിക അസമത്വങ്ങളും രാജ്യത്തെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഭക്ഷണമുണ്ട്, എന്നിട്ടും പട്ടിണി ലോകത്ത് പത്തിൽ ഒരാൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നാണ് ആ​ഗോള പട്ടിണി സൂചിക 2025ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏകദേശം 673 ദശലക്ഷം ആളുകളാണ് സ്ഥിരമായ വിശപ്പ് പേറി ജീവിക്കുന്നത്. ഭക്ഷ്യോത്പാദനത്തിൽ ഉണ്ടാകുന്ന പുരോഗതി, ഭക്ഷണത്തിൽ തുല്യമായ ലഭ്യത ഉറപ്പാക്കുന്നില്ല. ദാരിദ്ര്യം, യുദ്ധം, സാമ്പത്തിക അസമത്വം, കാലാവസ്ഥാ വ്യതിയാനം, ദുർഭരണം- മുതലായവയാണ് പട്ടിണിക്ക് കാരണമാകുന്നത്. ഈ പ്രതിസന്ധികൾ എല്ലാം ഒരുമിച്ച് ചേരുന്നതിന്റെ ദുരന്തമാണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

3/11/25

ഇന്ത്യ–കാനഡ സഹകരണം: മികച്ച പുരോഗതിയെന്ന് മാർക്ക് കാർണി

ന്യൂയോർക്ക് ∙ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ വ്യാപാരചർച്ച വഴിമുട്ടിയതിനിടെയാണ് മറ്റു രാജ്യങ്ങളുമായി കൈകോർക്കാൻ കാനഡയുടെ ഊർജിത ശ്രമം.

സിനിമ

17/11/25

നടി മീര വാസുദേവ് വിവാഹമോചിതയായി.

നടി മീര വാസുദേവ് വിവാഹമോചിതയായി. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഒരു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്. ‘‘ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.’’–മീര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങളും വിഡിയോയും നടി നീക്കം ചെയ്തിട്ടുണ്ട്.

3/11/25

ടെലിവിഷൻ കലാകാരൻ ഉല്ലാസ് പന്താളത്തെ വീട്ടിലെത്തി കണ്ട് അഖിൽ മാരാർ.

ടെലിവിഷൻ കലാകാരൻ ഉല്ലാസ് പന്താളത്തെ വീട്ടിലെത്തി കണ്ട് അഖിൽ മാരാർ. ഒരു പാട് വേദിയിൽ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരൻ വീണ് പോയത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും അസുഖം ഭേദമായി അദ്ദേഹം ഉടൻ തന്നെ തിരിച്ചുവരട്ടെയെന്നും അഖിൽ പറയുന്നു.

3/11/25

33 വർഷത്തെ സിനിമാ യാത്രയെക്കുറിച്ച് മനസുതുറന്ന് തെന്നിന്ത്യൻ താരം അജിത് കുമാർ.

തന്റെ 33 വർഷത്തെ സിനിമാ യാത്രയെക്കുറിച്ച് മനസുതുറന്ന് തെന്നിന്ത്യൻ താരം അജിത് കുമാർ. ജീവിതത്തിൽ സമ്പാദിച്ചതൊക്കെയും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അജിത് പറയുന്നു. അതേസമയം, പ്രശസ്തി കാരണം കുടുംബവുമൊത്തുള്ള നല്ല നിമിഷങ്ങൾ നഷ്ടമാകുന്നതിന്റെ വേദനയും താരം പങ്കുവച്ചു. ഭാര്യ ശാലിനിയുടെ പിന്തുണകൊണ്ടുമാത്രമാണ് താൻ ഇവിടെവരെ എത്തിയതെന്നും അജിത് പറഞ്ഞു. ദ് ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജിത്. അജിത്തിന്റെ വാക്കുകൾ – “സിനിമയ്ക്ക് ഞാൻ എന്റെ ഹൃദയവും ആത്മാവും നൽകി. തമിഴ് സിനിമയിലെ ഏറ്റവും ആദരണീയനായ ഈ താരത്തിന് തുടക്കത്തിൽ ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. എനിക്ക് തമിഴ് ശരിയായി ഉച്ചരിക്കാൻ പ്രയാസമുണ്ടായിരുന്നു. പക്ഷേ ഞാൻ അതിൽ പരിശ്രമിച്ച് തമിഴ് മെച്ചപ്പെടുത്തി എടുത്തു.’’ അജിത്തിന്റെ പിതാവ് തമിഴ്നാട് സ്വദേശിയും അമ്മ സിന്ധിയുമാണ്.

ആരോഗ്യം

17/11/25

ഈ സപ്ലിമെന്റുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും

മെച്ചപ്പെട്ട ആരോഗ്യത്തിന് ഡയറ്ററി സപ്ലിമെന്റുകൾ എല്ലായ്പ്പോഴും നല്ലതാണ് എന്ന് നമ്മള്‍ കരുതും. എന്നാൽ സാധാരണയായി ഉപയോഗിക്കുന്ന ചില സപ്ലിമെന്റുകൾ കൊണ്ട് പ്രയോജനമില്ല എന്നു മാത്രമല്ല അവയിൽ അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് വെൽനസ്സ് എക്സ്പർട്ട് ആയ ഡോ. എറിക് ബർഗ് പറയുന്നു. ഇത്തരത്തില്‍ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഏഴ് സപ്ലിമെന്റുകളെ അറിയാം. 1. സിന്തറ്റിക് വൈറ്റമിൻ എ (റെറ്റിനോൾ പാമിറേറ്റ്/ അസെറ്റേറ്റ്) കാഴ്ചശക്തിക്കും രോഗപ്രതിരോധശക്തിക്കും വൈറ്റമിൻ എ ആവശ്യമാണ്. എന്നാൽ സിന്തറ്റിക് രൂപത്തിലുള്ളവ ശരീരത്തില്‍ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടില്ല. കരളിലോ കൊഴുപ്പു കലകളിലോ വൈറ്റമിൻ എ ധാരാളമായി അടിഞ്ഞുകൂടാം. സാധാരണ ഭക്ഷണത്തിലൂടെ (ഉദാഹരണമായി മുട്ട, കോഡ്‍ലിവർ ഓയിൽ തുടങ്ങിയവ) ഇവ ലഭിക്കുന്നതാണ് സുരക്ഷിതം. 2. സിന്തറ്റിക് വൈറ്റമിൻ ബി 12 (സയാനോകൊബാലമിൻ) വൈറ്റമിൻ ബി 12 ന്റെ സപ്ലിമെന്റ് രൂപമായ സയാനോകൊബാലമിനിൽ സയനൈഡിന്റെ അംശം ഉണ്ട്. ഇത് ശരീരത്തെ സംരക്ഷിക്കുന്ന ഗ്ലൂട്ടാത്തയോണിന്റെ അളവ് കുറയ്ക്കുന്നു. ഇതിനുപകരം മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ബയോ അവെയ്‌ലബിൾ മീഥൈൽ കൊബാലമിൻ ആണ് നല്ലത്.

3/11/25

കുട്ടികള്‍ക്കു കളിപ്പാട്ടം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിവിധ ഡിസൈനുകളിലും രൂപത്തിലും പലതരം സാമഗ്രികള്‍ കൊണ്ട് നിര്‍മച്ച കളിപ്പാട്ടങ്ങള്‍ ഇന്ന് ലഭ്യമാണ്. സ്‌പൈഡര്‍മാനും സൂപ്പര്‍മാനും മുതല്‍ മിനിയണും മിക്കിമൗസും ഡിസ്‌നി പ്രിന്‍സസും ഛോട്ടാ ഭീമും വരെ നിരവധി സൂപ്പര്‍ ഹീറോകളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ വിപണിയിലുണ്ട്. ബ്രാന്‍ഡുകള്‍ നോക്കുകയാണെങ്കില്‍ ഹാംലീസും മിതാഷിയും ഫിഷര്‍ പ്രൈസും മീമീയും ഫണ്‍സ്‌കൂളും ഫാബ് എന്‍ ഫങ്കിയും ഹോട് വീല്‍സും സിംബയും സ്‌കില്ലോഫണ്ണും ബാര്‍ബിയും എന്നിങ്ങനെ ലോകോത്തര കമ്പനികളാണ് ഈ രംഗത്തുള്ളത്.

1/11/25

ഏറ്റവും പെര്‍ഫെക്ട് വാട്ടര്‍ ബോട്ടില്‍ എങ്ങനെ തിരഞ്ഞെടുക്കാം

മനുഷ്യശരീരത്തിന്റെ 70 ശതമാനവും ജലമാണെന്നാണ് കണക്ക്. ശരീരത്തിലെ വിവിധ പ്രക്രിയകള്‍ സുഗമമായി നടക്കുന്നതിന് ഈ ജലാംശം താഴാതെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്ന ഒരാള്‍ ദിവസം കുറഞ്ഞ് രണ്ടു മുതല്‍ മൂന്നു വരെ ലീറ്റര്‍ കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വീട്ടില്‍നിത്തന്നെ തിളപ്പിച്ചാറ്റിയ വെള്ളമാണെങ്കില്‍ അത്രയും നല്ലത്. ഇത് ഉറപ്പാക്കണമെങ്കില്‍ ഒരൊറ്റ വഴിയേ ഉള്ളൂ. ഒരു വാട്ടര്‍ ബോട്ടിലില്‍ വെള്ളം നിറച്ച് ഒപ്പം കൊണ്ട് നടക്കുക. എന്നാല്‍ വാട്ടര്‍ ബോട്ടില്‍ വാങ്ങാൻ കടയില്‍ ചെന്നാലോ. പല നിറത്തിലും തരത്തിലും പെട്ട ബോട്ടിലുകളുടെ ബാഹുല്യമാണ്. ഏതു വാങ്ങണം എന്ന സംശയം സ്വാഭാവികമായും തോന്നാം.

ലൈഫ്‌സ്റ്റൈൽ

17/11/25

‘ആദ്യമേ പറയട്ടെ, കേരളാ പൊലീസിനു ഒരു ബിഗ്‌ സല്യൂട്ട്...!’

നിത്യജീവിതത്തിൽ സ്ത്രീകൾ പലതരത്തിലുള്ള വെല്ലുവിളികളും നേരിടാറുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് കാറിൽ യാത്രചെയ്യുമ്പോൾ ഉണ്ടായ അനുഭവവും കേരള പൊലീസിന്റെ സഹായത്തിനും നന്ദി പറയുകയാണ് നടിയും എഴുത്തുകാരിയുമായ കൃഷ്ണതുളസി ഭായ്. ‘ആദ്യമേ പറയട്ടെ, കേരളാ പൊലീസിനു ഒരു ബിഗ്‌ സല്യൂട്ട്...!’ എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമത്തിൽ അവർ കുറിപ്പ് എഴുതിയിരിക്കുന്നത്.

3/11/25

പങ്കാളിയുടെ ആ സ്വഭാവം ബന്ധം തകർക്കും: ക്ഷമിക്കാനാകില്ലെന്ന് തമന്ന ഭാട്ടിയ

പങ്കാളിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന പിഴവുകൾ കാരണം പല ബന്ധങ്ങളും തകരാറുണ്ട്. പക്ഷേ, പങ്കാളി ഒരു തെറ്റു ചെയ്താൽ പോലും അത് ക്ഷമിക്കാനും അതിനു പരിഹാരം കാണാനും തയാറാണെന്ന് ബോളിവുഡ് താരം തമന്ന ഭാട്ടിയ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗുണങ്ങളെക്കുറിച്ച് തമന്ന വാചാലയായത്. തന്നെ സംബന്ധിച്ചിടത്തോളം ഒട്ടും സഹിക്കാൻ കഴിയാത്തത് പങ്കാളി കള്ളം പറയുന്നതാണെന്നും താരം തുറന്നു പറഞ്ഞു

1/11/25

നടി ഇന്ദുലേഖ അഭിനയരംഗത്ത് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. പ്രതിസന്ധികളോട് തനിച്ചു നിന്ന് പൊരുതിക്കയറിയ അവരുടെ ജീവിതം ഏത് മേഖലയിലെയും സ്ത്രീകള്‍ക്ക് പ്രചോദനമാണ്.

ഏതു പ്രതികൂല ഘട്ടങ്ങളെയും ഒരു നിറചിരികൊണ്ട് നേരിടുന്ന സ്ത്രീ എന്നാണ് ഇന്ദുലേഖയെ അടുത്തറിയുന്നവര്‍ വിലയിരുത്തുന്നത്. പരാതിയുടെ ഭാണ്ഡക്കെട്ടുകള്‍ അഴിക്കാന്‍ നില്‍ക്കാതെ ജീവിതം എങ്ങനെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാം എന്ന് ചിന്തിക്കുന്ന വ്യക്തി. തനിക്ക് താനും പുരയ്ക്ക് തൂണും എന്ന പോലെ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ എന്നും അവര്‍ ശ്രമിച്ചു പോന്നു. സ്ത്രീകള്‍ സ്വയം പര്യാപ്തരാവേണ്ട കാലത്ത് അതുകൊണ്ട് തന്നെ ഇന്ദുവിന്റെ ജീവിതം ഒരു മാതൃകയാണ്. പുരാണ സീരിയലുകളില്‍ ഏറ്റവും കൂടുതല്‍ തവണ ദേവിയുടെ വേഷം ചെയ്ത ഇന്ദുലേഖയെ ദൈവം കണക്കിലേറെ പരീക്ഷിച്ചു. അതുപോലെ തന്നെ അതിനെയെല്ലാം മറികടക്കാനുളള ആത്മബലവും നല്‍കി.

വിദ്യാഭ്യാസം

3/11/25

വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം;

നവംബർ 3 ആയുഷ്: പുതിയ അപേക്ഷ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദപ്രവേശന മാനദണ്ഡത്തിൽ ഇളവു വരുത്തിയതിനാൽ പുതിയ അപേക്ഷ ഇന്നു രാത്രി 11.59 വരെ നൽകാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അഥവാ ബയോടെക്നോളജി എന്നിവയോടെ 12 ജയിച്ച് നീറ്റ് യുജി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. cee.kerala.gov.in

1/11/25

മലയാളത്തിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് സർവകലാശാല: അപേക്ഷ ഡിസംബറിൽ

തേഞ്ഞിപ്പലം ∙ കേരളപ്പിറവി ദിനത്തിൽ കാലിക്കറ്റ് സർവകലാശാല 5 വൈജ്‍ഞാനിക ഓൺലൈൻ കോഴ്സുകൾ മലയാളത്തിൽ അവതരിപ്പിക്കുന്നു. 5 സൗജന്യ കോഴ്സുകളും യുജിസിയുടെ ‘സ്വയം’ ഓൺ‍ലൈൻ ഫ്ലാറ്റ്‌ഫോമിൽ അപ്‍‌ലോഡ് ചെയ്തതായി എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്റർ (ഇഎംഎംആർസി) ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു. ജനുവരി മുതലുള്ള ക്ലാസിനു ഡിസംബറിൽ അപേക്ഷ ക്ഷണിക്കും.

31/10/25

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 12 ന് ആരംഭിക്കും

രുവനന്തപുരം∙ പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ. ഹൈസ്കൂളുകൾക്കൊപ്പമുള്ള എൽപി വിഭാഗം പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി / ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയുമാണ്. ഹൈസ്‌കൂളിന്റെ ഭാഗമല്ലാത്ത എൽപി, യുപി ക്ലാസുകളുടെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും

ബിസിനസ്സ്

3/11/25

സ്വർണവില ചൈനീസ് ഷോക്കിൽനിന്ന് പുറത്തേക്ക്; കേരളത്തിലും മുന്നോട്ട്, വെള്ളിക്കും തിരിച്ചുകയറ്റം

ചൈനയുടെ കടുത്തനീക്കത്തിന്റെ ആഘാതത്തിൽ കഴിഞ്ഞദിവസം നഷ്ടത്തിലേക്ക് പതിച്ച സ്വർണവില മെല്ലെ കരകയറുന്നു. രാജ്യാന്തരവില ഔൺസിന് 3,962 ഡോളർ വരെ താഴ്ന്നശേഷം ഇപ്പോൾ 4,014ലേക്ക് തിരിച്ചുയർന്നു. ഇതോടെ ഇന്ന് കേരളത്തിലും വില കൂടി. ഗ്രാമിന് 15 രൂപ ഉയർന്ന് വില 11,920 രൂപയായി. 120 രൂപ വർധിച്ച് 90,320 രൂപയാണ് പവൻവില.

1/11/25

അതിവേഗം വളരുന്ന ഇന്ത്യ; റിക്രൂട്മെന്റ് തകൃതിയാക്കി നിർമിതബുദ്ധി കമ്പനി ‘ഓപ്പൺ എഐ’ മനോരമ ലേഖകൻ

ബെംഗളൂരു ∙ യുഎസ് ആസ്ഥാനമായ പ്രമുഖ നിർമിത ബുദ്ധി (എഐ) കമ്പനി ‘ഓപ്പൺ എഐ’ ബെംഗളൂരുവിൽ സൊല്യൂഷൻസ് ആർക്കിടെക്ട് തസ്തികയിലേക്ക് റിക്രൂട്മെന്റ് ആരംഭിച്ചു. ചാറ്റ്ജിപിടിയുടെ നിർമാതാക്കളാണ് ഓപ്പൺ എഐ. നിർമിതബുദ്ധി, സോഫ്റ്റ് വെയർ എൻജിനീയറിങ്, പ്രോഡക്ട് ബിൽഡിങ് തുടങ്ങിയവയിൽ ഉയർന്ന സാങ്കേതിക പരിജ്ഞാനമുള്ളവരെയാണു കമ്പനി തേടുന്നത്. ഇതേ തസ്തികയിലേക്ക് ദക്ഷിണ കൊറിയയിലും നിയമനം നടത്തുന്നുണ്ട്. എഐ, സ്റ്റാർട്ടപ് മേഖല അതിവേഗം വളരുന്ന ഇന്ത്യയിൽ സാന്നിധ്യം വ്യാപിപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം.

31/10/25

ബാങ്ക് അക്കൗണ്ട്: നോമിനി വേണ്ടെങ്കിൽ എഴുതിനൽകണം; നവംബർ 1 മുതൽ മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി ∙ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ നോമിനിയെ വയ്ക്കാൻ താൽപര്യമില്ലെങ്കിൽ ഇക്കാര്യം ബാങ്കുകൾ എഴുതിവാങ്ങണമെന്നു റിസർവ് ബാങ്ക് ഉത്തരവിട്ടു. രേഖാമൂലം നൽകാൻ വിസമ്മതിച്ചാൽ രേഖകളിൽ ഉദ്യോഗസ്ഥർ ഇക്കാര്യം സൂചിപ്പിക്കണം.

കൃഷി

3/11/25

ഡൽഹിയിൽ പൊടിയും പുകമഞ്ഞും കൂടി

പുകമഞ്ഞും പൊടിയും കൂടിയതോടെ ഡൽഹിയിൽ വായുനിലവാര സൂചിക (എക്യുഐ) 400 കടന്നു. 200നു മുകളിൽ ഈ സൂചിക എത്തുന്നതു തന്നെ രൂക്ഷ അവസ്ഥയാണു സൂചിപ്പിക്കുന്നത്. ദീപാവലി സീസണിലെ അനധികൃത പടക്കം പൊട്ടിക്കലും വാഹനപ്പുകയും അയൽ സംസ്ഥാനങ്ങളിൽ പാടങ്ങളിൽ തീയിട്ടതുമാണ് പുതിയ പ്രതിസന്ധിക്കു കാരണം. കൃത്രിമമഴ വഴി മലിനീകരണം കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമവും വിജയിച്ചില്ല.

1/11/25

അഫിൻ മുഹമ്മദ് എന്ന പത്ത് വയസുകാരന് പ്രിയം മണ്ണിനോടും കൃഷിയോടുമാണ്.

കളിക്കോപ്പുകൾക്കും കാർട്ടൂണുകൾക്കും ഇടയിൽ ആനന്ദം കണ്ടെത്തേണ്ട പ്രായത്തിൽ അഫിൻ മുഹമ്മദ് എന്ന പത്ത് വയസുകാരന് പ്രിയം മണ്ണിനോടും കൃഷിയോടുമാണ്. ടിവി കാണാൻ ഒട്ടും താല്പര്യമില്ല, ആ സമയം വീടിനു ചുറ്റുമുള്ള കൃഷിയിടത്തിൽ ചെലവഴിക്കാനാണ് അഫിന് താല്പര്യം. പാവൽ, കോവൽ, ചേമ്പ്, വെണ്ട, തക്കാളി, വിവിധയിനം മുളകുകൾ തുടങ്ങി പച്ചക്കറികളുടെ ഒരു നീണ്ട നിര തന്നെ ഈ പത്തു വയസ്സുകാരന്റെ ശ്രമഫലമായി ഇടപ്പള്ളി കുന്നുംപുറത്തെ വീടിനു ചുറ്റും വിളഞ്ഞു നിൽക്കുന്നു.

31/10/25

അദ്ഭുതം! കുറഞ്ഞ ചെലവിൽ 200% അധിക വിളവ്; എല്ലാം മൊബൈലിൽ കാണാം, പ്രയോഗിച്ചത് നൂതന ടെക്നോളജി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികത ഉപയോഗിച്ച് കൃഷി കൂടുതൽ ലളിതവും ലാഭകരവുമാക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ വിവിധ പഞ്ചായത്തുകൾ. കാർഷിക രംഗത്ത് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സ്മാർട്ട് ഫാമിങ് എന്ന നൂതന ആശയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വിജയം കണ്ടുതുടങ്ങി. കിലയുടെയും സംസ്ഥാന ഹോർട്ടികൾചർ മിഷന്റെയും സഹകരണത്തോടെ പനവൂർ, ആനാട്, അരുവിക്കര, കരകുളം, വെമ്പായം എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 കർഷകർ മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്മാർട് ഫാമിങ് രീതികൾ നടപ്പാക്കി വിജയിച്ചു കഴിഞ്ഞു

ആത്മീയത

3/11/25

ശൂർപ്പണഖയുടെ പുനർജന്മം: മഥുരയിലെ കുബ്ജ

രാമായണത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണു ശൂർപ്പണഖ. രാമായണത്തിന്റെ കഥാഗതി വഴിതിരിച്ചുവിടുന്നത് രാവണന്റെ ഈ സഹോദരിയാണെന്നു വേണമെങ്കിൽ പറയാം. വിശ്രവസിന്റെയും കൈകസിയുടെയും പുത്രിയായ ശൂർപ്പണഖ തന്റേടവും ധൈര്യവുമുള്ള സ്ത്രീയായിരുന്നെങ്കിലും വൈകാരികമായ എടുത്തുചാട്ടങ്ങളുണ്ടായിരുന്നു അവർക്ക്. യുവതിയായിരിക്കേ കാലകേയവംശത്തിലെ വിദ്യുത്ജ്വിഹനെന്ന അസുരനെ ശൂർപ്പണഖ വിവാഹം കഴിച്ചു. എന്നാൽ രാവണനു താൽപര്യമില്ലാത്തയാളായിരുന്നു വിദ്യുത്ജ്വിഹന്‍. വിരോധം മൂത്തുവരികയും രാവണൻ വിദ്യുത്ജ്വിഹനെ വധിക്കുകയും ചെയ്തു. ഇതോടെ വിധവയായി മാറിയ ശൂർപ്പണഖ നാത്തൂനായ മണ്ഡോദരി പറഞ്ഞതനുസരിച്ചാണ് വിവിധ നാടുകളിൽ യാത്ര ചെയ്തു തുടങ്ങിയത്. തനിക്കിണങ്ങിയ ഒരു ഭർത്താവിനെ കണ്ടെത്താനായിരുന്നു ഈ യാത്രകൾ.

31/10/25

അഹങ്കാരികൾ എന്ന് മുദ്രകുത്തപ്പെടുന്ന നക്ഷത്രക്കാർ

ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാർ പൊതുവെ അഹങ്കാരികൾ എന്ന് മുദ്രകുത്തപ്പെടാറുണ്ട്. പക്ഷേ അടുത്ത് മനസിലാക്കുന്നവർ ഇക്കൂട്ടരുടെ ആത്മാർത്ഥതയിലും ഉദ്ദേശശുദ്ധിയിലും ആകൃഷ്ടരാകാറുണ്ട്. ഭരണി: ആത്മാഭിമാനത്തെ സംരക്ഷിക്കുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഈ നക്ഷത്രക്കാർ. എടുത്തടിച്ചു സംസാരിക്കുന്ന പ്രകൃതമായതിനാൽ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാൻ കാരണമാകും. തമാശ രൂപേണ പറയുന്ന കാര്യങ്ങൾ പോലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്.

27/10/25

ഈ വസ്തുക്കൾ ഇങ്ങനെ സൂക്ഷിക്കൂ; വീട്ടിലും ഓഫീസിലും ഭാഗ്യം പടികടന്നെത്തും

ഫെങ് ഷൂയി (Feng Shui) എന്നത് ചൈനീസ് വാസ്തുവിദ്യയുടെ ഭാഗമാണ്. പ്രകൃതിയിലെ ഊർജ പ്രവാഹം ശരിയായ ദിശയിലാക്കിയാണ് ഫെങ് ഷൂയി ഭാഗ്യം, സമൃദ്ധി, സന്തോഷം, ആരോഗ്യം എന്നിവ നേടാൻ സഹായിക്കുന്നത്. വീട്ടിലോ ഓഫീസിലോ ശരിയായ വസ്തുക്കൾ ശരിയായ ദിശയിൽ സ്ഥാപിക്കുന്നത് ഊർജ പ്രവാഹം കൂട്ടുകയും നെഗറ്റീവ് എനർജി കുറയ്ക്കുകയും ചെയ്യും. ഡ്രാഗൺ (Dragon) – ശക്തിയും സ്ഥാനമാനവും വീടിന്റെ കിഴക്ക് ഭാഗത്ത് അല്ലെങ്കിൽ ഓഫീസ് ടേബിളിന്റെ വലത് വശത്ത് വെക്കുക. അധികാരവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു. തൊഴിൽ വളർച്ചയ്ക്കും ലീഡർഷിപ്പ് സ്ഥാനങ്ങൾക്കും ഉത്തമം. ഡ്രാഗണിന്റെ മുഖം വീടിനുള്ളിലേക്ക് തിരിഞ്ഞിരിക്കണം; വാതിലിന് നേരെ നോക്കരുത്

യാത്ര

3/11/25

'കേരള, എനിക്ക് നിരാശ തോന്നുന്നു'

കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളെ എത്തിക്കാൻ സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പ് അഹോരാത്രം പ്രയത്നം നടത്തിയിരുന്നു. കേരളം കാണാൻ വിദേശരാജ്യങ്ങളിൽ നിന്ന് വ്ലോഗർമാരും സഞ്ചാരികളും എത്തുകയും ചെയ്തു. എന്നാൽ, സ്ഥിരമായുള്ള ചട്ടക്കൂടുകളിൽ നിന്ന് മാറി 'ശരിക്കുള്ള കേരളം' കാണാൻ ഇറങ്ങിയ സഞ്ചാരികൾ എല്ലാവരും നാട്ടിലെ ഒരു പൊതുപ്രശ്നമാണ് ചൂണ്ടിക്കാണിക്കുന്നത്. അത് മറ്റൊന്നുമല്ല, യാതൊരു ബോധവുമില്ലാതെ അവിടെയും ഇവിടെയും വലിച്ചെറിയുന്ന മാലിന്യം തന്നെ.

31/10/25

ജർമൻ വ്ലോഗറുടെ വിഡിയോ കണ്ട് ഞെട്ടി മലയാളികൾ

കേരളം കാണാൻ എത്തിയ ഒരു ജർമൻ വ്ലോഗറുടെ വിഡിയോ ലോകമെങ്ങുമുള്ള മലയാളികളെ പിടിച്ചുലച്ചിരിക്കുകയാണ്. വിഡിയോയിൽ ഒരിടത്തു പോലും ഈ വ്ലോഗർ കേരളത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നിട്ടും മലയാളികൾ കമൻ്റ് ബോക്സിൽ അയാളോട് ക്ഷമാപണം നടത്തി. ജർമ്മനിയിൽ നിന്ന് എത്തിയ അലക്സാണ്ടർ വെൽഡർ ആണ് 'കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര' എന്ന അടിക്കുറിപ്പിൽ ഒരു ബസ് തേടി അലയുന്നതിന്റെ വിഡിയോ പങ്കുവച്ചത്. ഇന്ത്യയിലെ സാധാരണ ബസ് യാത്ര എന്നു പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. ബുക്ക് ചെയ്ത മൂന്നാർ ബസ് തേടിയാണ് ഇദ്ദേഹത്തിന്റെ യാത്ര. ആദ്യം ചങ്ങനാശ്ശേരിയിലെ ഒരു ബസ് സ്റ്റോപ്പ് ആണ് കാണിക്കുന്നത്. എന്നാൽ, ബസ് സ്റ്റോപ്പിന്റെ ഒരു മൂലയ്ക്ക് നിറയെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇതാണ് ലോകമെങ്ങുമുള്ള മലയാളികളെ ചൊടിപ്പിച്ചത്. അതിലേക്ക് വരുന്നതിനു മുൻപ് അലക്സ് മൂന്നാറിലേക്ക് ബസ് കിട്ടാൻ വേണ്ടി നടത്തിയ സാഹസങ്ങൾ നോക്കാം.

27/10/25

വിന്റർ ഷെഡ്യൂൾ; തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സർവീസുകൾ കൂടും

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഞായറാഴ്ച മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും























© 2025 anveshinews | Privacy Policy