കേരളം കാണാൻ എത്തിയ ഒരു ജർമൻ വ്ലോഗറുടെ വിഡിയോ ലോകമെങ്ങുമുള്ള മലയാളികളെ പിടിച്ചുലച്ചിരിക്കുകയാണ്. വിഡിയോയിൽ ഒരിടത്തു പോലും ഈ വ്ലോഗർ കേരളത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നിട്ടും മലയാളികൾ കമൻ്റ് ബോക്സിൽ അയാളോട് ക്ഷമാപണം നടത്തി. ജർമ്മനിയിൽ നിന്ന് എത്തിയ അലക്സാണ്ടർ വെൽഡർ ആണ് 'കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര' എന്ന അടിക്കുറിപ്പിൽ ഒരു ബസ് തേടി അലയുന്നതിന്റെ വിഡിയോ പങ്കുവച്ചത്.
ഇന്ത്യയിലെ സാധാരണ ബസ് യാത്ര എന്നു പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. ബുക്ക് ചെയ്ത മൂന്നാർ ബസ് തേടിയാണ് ഇദ്ദേഹത്തിന്റെ യാത്ര. ആദ്യം ചങ്ങനാശ്ശേരിയിലെ ഒരു ബസ് സ്റ്റോപ്പ് ആണ് കാണിക്കുന്നത്. എന്നാൽ, ബസ് സ്റ്റോപ്പിന്റെ ഒരു മൂലയ്ക്ക് നിറയെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇതാണ് ലോകമെങ്ങുമുള്ള മലയാളികളെ ചൊടിപ്പിച്ചത്. അതിലേക്ക് വരുന്നതിനു മുൻപ് അലക്സ് മൂന്നാറിലേക്ക് ബസ് കിട്ടാൻ വേണ്ടി നടത്തിയ സാഹസങ്ങൾ നോക്കാം.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍