anveshinews11@gmail.com
+91 8281552088

  •  .
ചെന്നൈയില്‍ അലുമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

Instagram whatsapp



ചെന്നൈ: ചെന്നൈയില്‍ അലുമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് മരിച്ചത്. ഡെലിവര്‍ ഹെല്‍ത്ത് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. കമ്പനി നല്‍കിയ നാനാ ഹോമിലായിരുന്നു ശ്രീദാസ് താമസിച്ചിരുന്നത്. പൊങ്കല്‍ ലീവിനോടനുബന്ധിച്ച് മുറികളില്‍ പെസ്റ്റ് കണ്‍ട്രോളിനുള്ള മരുന്നുകള്‍ വച്ചിരുന്നു. ഇക്കാര്യം ശ്രീദാസിനെ നാനാ ഹോം അറിയിച്ചിരുന്നില്ല. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. 'ഡെലിവര്‍ ഹെല്‍ത്ത് എന്ന കമ്പനിയിലാണ് ശ്രീദാസ് ജോലി ചെയ്തിരുന്നത്. നൈറ്റ് ഡ്യൂട്ടിയായിരുന്നു. പുള്ളി ഡ്യൂട്ടിക്ക് പോയി തിരിച്ചുവന്ന് ഉറങ്ങുമ്പോഴായിരുന്നു സംഭവം. അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷവാതകം ശ്വസിച്ചതോടെ ഇത് ശ്വാസകോശത്തിലേക്ക് പടര്‍ന്നു. ഇത് ഇന്‍ഫെക്ഷനായി. ഹാര്‍ട്ടിലേക്ക് പടർന്ന് അറ്റാക്കായി എന്നാണ് പറയുന്നത്', ശ്രീദാസിന്റെ കുടുംബം റിപ്പോർട്ടറിനോട് പറഞ്ഞു.






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy