രാമായണത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണു ശൂർപ്പണഖ. രാമായണത്തിന്റെ കഥാഗതി വഴിതിരിച്ചുവിടുന്നത് രാവണന്റെ ഈ സഹോദരിയാണെന്നു വേണമെങ്കിൽ പറയാം. വിശ്രവസിന്റെയും കൈകസിയുടെയും പുത്രിയായ ശൂർപ്പണഖ തന്റേടവും ധൈര്യവുമുള്ള സ്ത്രീയായിരുന്നെങ്കിലും വൈകാരികമായ എടുത്തുചാട്ടങ്ങളുണ്ടായിരുന്നു അവർക്ക്. യുവതിയായിരിക്കേ കാലകേയവംശത്തിലെ വിദ്യുത്ജ്വിഹനെന്ന അസുരനെ ശൂർപ്പണഖ വിവാഹം കഴിച്ചു. എന്നാൽ രാവണനു താൽപര്യമില്ലാത്തയാളായിരുന്നു വിദ്യുത്ജ്വിഹന്‍. വിരോധം മൂത്തുവരികയും രാവണൻ വിദ്യുത്ജ്വിഹനെ വധിക്കുകയും ചെയ്തു. ഇതോടെ വിധവയായി മാറിയ ശൂർപ്പണഖ നാത്തൂനായ മണ്ഡോദരി പറഞ്ഞതനുസരിച്ചാണ് വിവിധ നാടുകളിൽ യാത്ര ചെയ്തു തുടങ്ങിയത്. തനിക്കിണങ്ങിയ ഒരു ഭർത്താവിനെ കണ്ടെത്താനായിരുന്നു ഈ യാത്രകൾ.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍