anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്

Instagram whatsapp



Attukal Pongala 2026: ഭക്തിയുടെ നിറവിൽ ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരുകയും ഒൻപത് മണിയോടെ ശുദ്ധപുണ്യാഹത്തോടെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾ തുടങ്ങുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 2.15നാണ് നിവേദ്യ സമർപ്പണം. പതിനായിരങ്ങളാണ് ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി പൊങ്കാല സമർപ്പണത്തിനായി എത്തിയിരിക്കുന്നത്. തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ പൊങ്കാല അർപ്പിക്കും. ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരും. രാവിലെ ഒൻപത് മണിയോടെ ശുദ്ധപുണ്യാഹത്തോടെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾ തുടങ്ങും. 9.45ന് ക്ഷേത്രത്തിൽ അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കും. ഇതോടെ തലസ്ഥാന നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയാറാക്കും. ഉച്ചകഴിഞ്ഞ് 2.15നാണ് നിവേദ്യ സമർപ്പണം. ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ എത്തിത്തുടങ്ങിയതോടെ തിരുവനന്തപുരം നഗരം ഭക്തിയുടെയും ആഘോഷത്തിൻ്റെയും നിറവിലാണ്. തിരുവനന്തപുരം നഗരത്തിലെ വീടുകളും അമ്പലങ്ങലും മുതൽ പള്ളികൾവരെ ഭക്തരെ വരവേറ്റ് കവാടങ്ങൾ തുറന്നു. പാളയം ജുമാ മസ്ജിദ് കമ്യൂണിറ്റി ഹാളും പരിസരവും പൊങ്കാല സമർപ്പിക്കാൻ തുറന്ന് നൽകി. പാളയം സിഎസ്ഐ ക്രൈസ്റ്റ് പള്ളിയും സെയ്ന്റ് ജോസഫ് കത്തീഡ്രൽ പള്ളിയും ആരാധനാസമയത്തിൽ മാറ്റം വരുത്തുകയും എല്ലാവിധ സൗകര്യങ്ങളും ചെയ്ത് നൽകുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിലെ വിവിധ റെസിഡെൻസ് അസോസിയേഷനുകൾ, തൊഴിലാളി സംഘടനകൾ, നൂറുകണക്കിന് വീടുകൾ, സ്ഥാപനങ്ങൾ ഉൾപ്പെടെ പൊങ്കാല സമർപ്പണത്തിനായി സൗകര്യങ്ങൾ ചെയ്തു നൽകി. തിങ്കളാഴ്ച രാവിലെയും രാത്രിയുമായി ട്രെയിനിലും സ്വകാര്യവാഹനങ്ങളിലുമായി ആയിരങ്ങൾ തിരുവനന്തപുരത്ത് എത്തി. കെഎസ്ആർടിസി ബസിലും സ്വകാര്യ ബസിലുമായി ആയിരക്കണക്കിന് ഭക്തർ എത്തിക്കഴിഞ്ഞു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ഭക്തർ എത്തിയത്. ഇന്ന് രാവിലെയോടെ നഗരത്തിൻ്റെ വിവിധ കോണുകളിൽ അടുപ്പുകൂട്ടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതോടെ തലസ്ഥാന നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് ഈ നീണ്ടനിര നീണ്ടു. തമ്പാനൂർ, ബേക്കറി, വഞ്ചിയൂർ, ജഗതി, സ്റ്റാച്യു, സെൻട്രൽ സ്റ്റേഡിയത്തിന് പുറകിൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭക്തർ ഇടംപിടിച്ചിരുന്നു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. ആറ്റുകാൽ. തമ്പാനൂർ, കുന്നുകുഴി, മണക്കാട്, പെരുന്താന്നി, ആറന്നൂർ വാർഡുകളിലെ കുടിവെള്ളം, ഡ്രെയിനേജ്, റോഡ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy