anveshinews11@gmail.com
+91 8281552088

  •  
ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം

Instagram whatsapp

9.45ന് അടുപ്പുവെട്ട് ചടങ്ങ് ; ഉച്ചപൂജയ്ക്കു ശേഷം 2.15ന് പൊങ്കാല നിവേ



തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയുടെ ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക്. ചലച്ചിത്ര, ടെലിവിഷൻ താരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം ഇത്തവണയും പൊങ്കാലയിടാൻ എത്തിയിട്ടുണ്ട്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പൊങ്കാലയിട്ടു. പൊങ്കാലയിടാനെത്തിയതിനു തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്ത്രീകളുടെ ഉന്നമനത്തിനും ലോകസമാധാനത്തിനുമായാണ് പൊങ്കാലയിടുന്നതെന്നും അവർ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിൻ്റെ വീടിനു മുന്നിലാണ് ദീപദാസ് മുൻഷി പൊങ്കാലയിട്ടത്. കോൺഗ്രസ് നേതാവ് ദീപ്‌തി മേരി വർഗീസും ഒപ്പമുണ്ടായിരുന്നു. ഇന്നു രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങു നടന്നു.






LATEST NEWS

'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്

ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം

പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി

രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത

തൊടുപുഴയിൽ ഭാര്യയുടെ സംസ്‌കാരചടങ്ങിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു

ഭക്ഷണം ഉൾപ്പെടെ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിക്കും; ഗതാ​ഗത കുരുക്ക് ഒഴിവാക്കാൻ ദുബായ്

റമദാൻ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം; മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

© 2023 anveshinews | Privacy Policy