പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി
ജയ്പൂർ: നാടൻ പശുവിൻ്റെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാൽ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസരുമാക്കുമെന്നും പറഞ്ഞ് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. രാജസ്ഥാൻ കോട്ടയിലെ രംഗഞ്ച് മണ്ഡിയിൽ നടന്ന ഗോസംരക്ഷ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്ര പരാമർശം.
പശുക്കിടാവിനെയും എരുമക്കിടാവിനെയും താരതമ്യം ചെയ്ത്കൊണ്ടായിരുന്നു മന്ത്രിയുടെ വിശദീകരണം. ഉയർന്ന തോളുകളുള്ള നാടൻ പശുക്കളുടെ പാൽ കുടിക്കുന്നവർ ബുദ്ധിശാലികളാകുമെന്ന് അദേഹം പറഞ്ഞു. എരുമപ്പാൽ കുടിക്കുന്നവർക്ക് മന്ദതയുണ്ടാകുമെന്നും അവർക്ക് കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാൻ കഴിയില്ലെന്നും അദേഹം കൂട്ടിചേർത്തു.
LATEST NEWS
'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി
ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്
ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം
പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി
രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത
തൊടുപുഴയിൽ ഭാര്യയുടെ സംസ്‌കാരചടങ്ങിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു
ഭക്ഷണം ഉൾപ്പെടെ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിക്കും; ഗതാഗത കുരുക്ക് ഒഴിവാക്കാൻ ദുബായ്
റമദാൻ കാലത്ത് സുരക്ഷിതമായി വാഹനം ഓടിക്കണം; മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്