ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1 ലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് ഒരാൾ മരിച്ചതായും മൂന്നു പേർക്ക് പരിക്കേറ്റതായും ഡൽഹി ഫയർ സർവീസ്. സംഭവത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയിരുന്നു. സംഭവം നടന്നത് ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു. ഈ സമയത്താണ് മേൽക്കൂര തകർന്നതായി ഫോൺ വിളി എത്തിയതെന്ന് അഗ്നിശമനസേന അറിയിച്ചു. ഇതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനത്തിനായി നാലോളം ഫയർ ടെൻഡറുകൾ സംഭവ സ്ഥലത്തെത്തിയിരുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ നിരവധി മേഖലകളിൽ മഴ പെയ്തതിനെ തുടർന്ന് ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായിട്ടുണ്ട്. പല റോഡുകളിലും വാഹനങ്ങൾ പകുതിയോളം വെള്ളത്തിൽ മുങ്ങി. കനത്ത മഴയെ തുടർന്ന് പുലർച്ചെയുള്ള യാത്രയും ഏറെ അപകടകരമായിരുന്നു എന്നാണ് റിപ്പോർട്ട്.
കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു
-
by Infynith - 106
- 0
![](https://anveshinews.com/wp-content/uploads/2024/06/delhiaitpot-acdnt.jpeg)
Leave a Comment
Related Content
-
-
-
സംസ്കൃത പ്രക്ഷേപണത്തിന് അമ്പതാണ്ട്.
By Infynith 15 hours ago -
ഇന്ത്യ , ഇംഗ്ലണ്ടിനെ 68 റണ്ണിന് തോൽപ്പിച്ചു.
By Infynith 4 days ago -
രാജ്യത്തെ 70 വയസു കഴിഞ്ഞ എല്ലാവര്ക്കും ആയുഷ്മാന് ഭാരത് പദ്ധതി വഴി സൗജന്യ ചികിത്സ.
By Infynith 4 days ago -
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം
By Infynith 5 days ago