സംപ്രതി വാര്‍ത്താഃ ശ്രൂയംതാം എന്ന ആമുഖത്തോടെ രാജ്യത്ത് ആകാശവാണിയില്‍ സംസ്കൃത പ്രക്ഷേപണം ആരംഭിച്ചിട്ട് അമ്പതാണ്ട് പിന്നിട്ട ദിവസമായിരുന്നു ഇന്നലെ. 1974 ജൂണ്‍ 30ന് രാവിലെ ഒന്‍പതിനാണ് 1936ല്‍ ആരംഭിച്ച ആകാശവാണിയുടെ ചരിത്രത്തിലാദ്യമായി സംസ്കൃത വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ റേഡിയോ പരിപാടിയായ ‘മന് കി ബാത്ത്’ പുനരാരംഭിച്ചപ്പോള്‍ ആകാശവാണിയിലെ സംസ്കൃത പ്രക്ഷേപണത്തിന്റെ സുവര്ണജയന്തിയെപ്പറ്റി പരാമര്‍ശിച്ചു. പുരാതന ഭാരതീയ വിജ്ഞാനത്തിലും ശാസ്ത്രത്തിലും സംസ്കൃതത്തിനുള്ള പ്രധാന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ദേവഭാഷയിലേക്ക് അടുപ്പിക്കുന്നതിനും ആകാശവാണി നടത്തുന്ന നിരന്തര ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
സംസ്കൃത പ്രക്ഷേപണത്തിന് അമ്പതാണ്ട്.
-
by Infynith - 109
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago