ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ആവേശകരമായ പോരിൽ ഇന്ത്യ ഏഴ്‌ റണ്ണിന്റെ നാടകീയ ജയംകുറിച്ചപ്പോൾ 17 വർഷത്തെ കാത്തിരിപ്പായിരുന്നു അവസാനിച്ചത്‌. 2007ലെ പ്രഥമ പതിപ്പിൽ മഹേന്ദ്ര സിങ്‌ ധോണി കപ്പുയർത്തിയ ശേഷം ട്വന്റി20യിൽ മറ്റൊരു ലോകകിരീടം. രോഹിത്‌ ശർമയും കൂട്ടരും കരീബിയൻ മണ്ണിൽ കിരീടം ചൂടി. ദക്ഷിണാഫ്രിക്ക കണ്ണീരോടെ മടങ്ങി.

ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയായിരുന്നു മോദി താരങ്ങളെ അഭിനന്ദിച്ചത്. ചാമ്പ്യൻസ്, ഞങ്ങളുടെ ടീം ടി 20 ലോകകപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു! ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ഈ മത്സരം ചരിത്രമാണ്’- എന്നാണ് മോദി എക്സിൽ‌ കുറിച്ചിരിക്കുന്നത്.

ടി20 ലോകകപ്പ് നേടിയതിന് ടീം ഇന്ത്യക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഒരിക്കലും നഷ്ടപ്പെടാത്ത സ്പിരിറ്റോടെ, വിഷമകരമായ സാഹചര്യങ്ങളിലൂടെ ടീം സഞ്ചരിക്കുകയും ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇത് അസാധാരണമായ വിജയമായിരുന്നു. ടീം ഇന്ത്യ, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു!’. രാഷ്ട്രപതി എക്‌സില്‍ കുറിച്ചു. 

Exit mobile version