കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിമൂന്ന് വയസുകാരിയാണ് മരിച്ചത്. കണ്ണൂർ സ്വദേശി രാഗേഷ് ബാബുവിന്റെയും ധന്യ രാഗേഷിന്റെയും മകൾ ദക്ഷിണ (13) ആണ് മരിച്ചത്. ഈ മാസം 12ന് ആണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിച്ചത്. തലവേദനയും ഛർദ്ദിയും ബാധിച്ച കുട്ടിയെ ആദ്യം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയിരുന്നു. ഈ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം
-
by Infynith - 109
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago