anveshinews11@gmail.com
+91 8281552088

  •  
ബം​ഗ്ലാദേശിൽ ബിഎൻപി കേവല ഭൂരിപക്ഷം മറികടന്നു, താരിഖ് പ്രധാനമന്ത്രിപദത്തിലേക്ക്

Instagram whatsapp



ധാക്ക: ഒന്നരപതിറ്റാണ്ടിനുശേഷം ബം​ഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷം സ്വന്തമാക്കാനുള്ള 151 സീറ്റുകള്‍ താരിഖ് റഹ്മാൻ്റെ ബിഎൻപി പാ‍ർട്ടി മറികടന്നു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന എതിര്‍മുന്നണിക്ക് ഇതുവരെ 34 സീറ്റുകൾ മാത്രമേ നേടാനായിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ജമാഅത്തെ ഇസ്ലാമി നേരിട്ടത്. താരിഖ് പ്രധാനമന്ത്രിപദത്തിലേക്ക് വരുമെന്നാണ് സൂചനകൾ. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശാണ് താരിഖ് വാദ്ഗാനം ചെയ്തിരിക്കുന്നത്. ബിഎൻപി യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. 350 അംഗ പാർലമെന്റിലെ 299 സീറ്റിലേക്ക് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ്. കേവല ഭൂരിപക്ഷവും കടന്ന് ബിഎൻപി മുന്നേറ്റം തുടരുകയാണ്.






LATEST NEWS

കിം ജോങ് ഉന്നിന് പിന്‍ഗാമി 13കാരിയായ മകള്‍ കിം ജൂ ആയ്; റിപ്പോര്‍ട്ട്

പമ്പയിലെ സിനിമാ ചിത്രീകരണം: അബദ്ധം പറ്റിയതെന്ന് അനുരാജ് മനോഹർ, മൊഴി രേഖപ്പെടുത്തി

നിപാ രോഗമുക്തയായ നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; സംഭവം പശ്ചിമബംഗാളിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; പ്രചരണ സമിതിയും പ്രകടന പത്രിക സമിതിയും രൂപീകരിച്ചു

ബം​ഗ്ലാദേശിൽ ബിഎൻപി കേവല ഭൂരിപക്ഷം മറികടന്നു, താരിഖ് പ്രധാനമന്ത്രിപദത്തിലേക്ക്

കൂറ്റന്‍ വിജയം! ഇറ്റലിയെ തകര്‍ത്ത് സ്‌കോട്ട്‌ലാന്‍ഡ്!

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

മയക്കുമരുന്ന് സംഘാംഗത്തെ ബെംഗളൂരുവിൽ എത്തി പിടികൂടി കൊല്ലം പൊലീസ്

© 2023 anveshinews | Privacy Policy