anveshinews11@gmail.com
+91 8281552088

  •  
കൂറ്റന്‍ വിജയം! ഇറ്റലിയെ തകര്‍ത്ത് സ്‌കോട്ട്‌ലാന്‍ഡ്!

Instagram whatsapp



ടി-20 ലോകകപ്പില്‍ ഇറ്റലിക്കെതിരെ സ്‌കോട്ട്‌ലാന്‍ഡിന് മികച്ച ജയം. 73 റണ്‍സിനാണ് സ്‌കോട്ട്‌ലാന്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്‍ഡ് ഉയര്‍ത്തിയ 208 റണ്‍സ് പിന്തുടര്‍ന്ന ഇറ്റലി 134 റണ്‍സിന് എല്ലാവരും പുറത്തായി. 52 റണ്‍സുമായി ബെന്‍ മനെറ്റിയും 37 റണ്‍സുമായി ഹാരി മനേറ്റിയും ഇറ്റലിക്കായി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ മൈക്കിള്‍ ലീസ്‌കാണ് ഇറ്റലിയുടെ നടുവൊടിച്ചത്. അഞ്ച് പന്തില്‍ 22 റണ്‍സ് നേടിയ ലീസ്‌ക് തന്നെയാണ് കളിയിലെ താരമായതും. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്‍ഡിനായി ഓപ്പണിങ് ബാറ്റര്‍ ജോര്ജ് മുന്‍സെ 84 റണ്‍സ് നേടി. സഹ ഓപ്പണര്‍ മൈക്കല്‍ ജോണ്‍സ് 37 റണ്‍സും, മൂന്നാം നമ്പര്‍ ബാറ്റര്‍ ബ്രാണ്ടണ്‍ മക്മല്ലന്‍ 41 റണ്‍സും സ്വന്തമാക്കി. അവസാന ഓവറില്‍ കത്തിക്കയറിയ ലീസ്‌ക് രണ്ട് ഫോറും രണ്ട് സിക്‌സറുമടിച്ചാണ് അഞ്ച് പന്തില്‍ 22 റണ്‍സ് നേടിയത്.






LATEST NEWS

കൂറ്റന്‍ വിജയം! ഇറ്റലിയെ തകര്‍ത്ത് സ്‌കോട്ട്‌ലാന്‍ഡ്!

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

മയക്കുമരുന്ന് സംഘാംഗത്തെ ബെംഗളൂരുവിൽ എത്തി പിടികൂടി കൊല്ലം പൊലീസ്

ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

'അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, ഒരു കോടി നഷ്ടപരിഹാരം വേണം'; കെ പി ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി

രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

യുവതിയെ അമ്മാവന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ആക്രമണത്തിന് പിന്നില്‍ വഴിത്തര്‍ക്കമെന്ന് പ്രതിയുടെ മൊഴി

അപകടത്തിന് പിന്നാലെ നടൻ്റെ ഫോൺ സ്വിച്ച് ഓഫ്; വിവരം അറിയിച്ചില്ല; പൊലീസിന് വീഴ്ചയില്ലെന്ന് DCPയുടെ റിപ്പോർട്ട്

© 2023 anveshinews | Privacy Policy