കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയ സ്വപ്നം; മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി
തിരുവനന്തപുരം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന് വീടൊരുങ്ങി. വീട് മിഥുനിന്റെ കുടുംബത്തിന് കൈമാറി. പടിഞ്ഞാറെകല്ലട വിളന്തറയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി വീടിന്റെ ഉദ്ഘാടനവും കെ എന്‍ ബാലഗോപാല്‍ താക്കോല്‍ കൈമാറ്റവും നിര്‍വഹിച്ചു.
മിഥുന്‍ തന്റെ കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയൊരു സ്വപ്നമായിരുന്നു നല്ല വീട് എന്നും ഇന്ന് അവന്റെ ആ സ്വപ്നം 'മിഥുന്‍ ഭവനം' എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിന്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.