anveshinews11@gmail.com
+91 8281552088

  •  .
ഭാര്യയുമായുള്ള തർക്കത്തിൽ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ; സംഭവം ഡൽഹിയിൽ

Instagram whatsapp



ഡൽഹി: ഭാര്യയുമായുള്ള തർക്കത്തിൽ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ. ‍വടക്ക് കിഴക്ക് ഡൽഹിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഏഴാം ക്ലാസുകാരനെ കുട്ടിയെ രണ്ടാനച്ഛൻ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്ന് ഭക്ഷണം വാങ്ങിതരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. കല്ലും വടിയും ഉപയോഗിച്ച് തലയ്ക്കടിച്ച് ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇ റിക്ഷ ഡ്രൈവറായ വടക്കിഴക്കൻ ഡൽഹി സ്വദേശി വാജിദ് ആണ് കൊലപാതകം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതക കാരണം ഭാര്യയുമായുള്ള തർക്കമാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം മൃതദേഹത്തിന്റെ വീഡിയോ പ്രതി ഫോണിൽ പകർത്തി അമ്മയ്ക്കും ബന്ധുക്കൾക്കും അയച്ചു നൽകിയിരുന്നു.






LATEST NEWS

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

കോന്നിയില്‍ രണ്ടാനച്ഛന്‍ വീടിന് തീയിട്ടു; കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ച് അനുജത്തിയെ പുറത്തിറക്കി സഹോദരന്‍

കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയ സ്വപ്നം; മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി

'സഞ്ജുവിനോട് ചെയ്തത് തികച്ചും അനീതി തന്നെ, പക്ഷേ...'; മുന്നറിയിപ്പുമായി ഇർഫാന്‍ പത്താന്‍

ഭാര്യയുമായുള്ള തർക്കത്തിൽ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ; സംഭവം ഡൽഹിയിൽ

© 2023 anveshinews | Privacy Policy