anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

Instagram whatsapp

15/03/2026

Ramzun

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായിരിക്കെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഎം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ യു.പ്രതിഭാഹരിയുടെ അഴിമതിക്കേസ് അന്വേഷണം നിർത്തിവെച്ചുവെച്ച് മുൻ എഡിജിപി ശ്രീലേഖ ഐപിഎസ്. അഴിമതികളിലും കൊള്ളകളിലും യുഡിഎഫും എൽഡിഎഫും കൂട്ടുകക്ഷികളാണെന്ന ആരോപണം ശരിവെക്കുന്ന പുതിയ സംഭവമാണ് ഈ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. യു.പ്രതിഭാ ഹരി 2013 ൽ ആലപ്പുഴ ജില്ലാ അദ്ധ്യക്ഷയായിരുന്നു. ഇപ്പോൾ പ്രതിഭ എംഎൽഎയാണ്. ആലപ്പഴയിൽ ജൻഡർ പാർക്ക് തുടങ്ങുന്നതിന് ഭൂമി ഏറ്റെടുത്ത വിഷയത്തിൽ പ്രതിഭയ്‌ക്കെതിരേ അഴിമതിയാരോപണം ഉയർന്നു. കോടികളുടെ അഴിമതി ആരോപണമായിരുന്നു. യുഡിഎഫ് അധികാരത്തിലിരിക്കെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നു. അന്ന് വിജിലൻസിൽ എഡിജിപിയായിരുന്നു ശ്രീലേഖ ഐപിഎസ്. പ്രതിഭ ഹരിയുടെ കേസ് ചർച്ച ചെയ്യാൻ വിളിപ്പിച്ച തിരുവഞ്ചൂർ പക്ഷേ കേസ് അന്വേഷണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മുൻ വിജിലൻസ് എഡിജിപിയും തിരുവനന്തപുരം കൗൺസിലറുമായ ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തി. പാർട്ടിയുടെ രാഷ്‌ട്രീയ വിശദീകരണ വേദിയിൽ സംസാരിക്കുകയായിരുന്നു ശ്രീലേഖ. ഈ കേസിൽ 12 വർഷമായി ഹൈക്കോടതിയുടെ സ്‌റ്റേ നിലനിൽക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ 10 വർഷമായി ഈ കേസിൽ കോടതി സ്‌റ്റേ നീക്കാനോ തുടരന്വേഷണത്തിനോ ഒന്നും ചെയ്തില്ല. ഈ വിഷയം നിയമസഭയിലോ പുറത്തോ യുഡിഎഫ് ഉയർത്തിയതുമില്ല. യുഡിഎഫ്- എൽഡിഎഫ്് ഒത്തുകളിയുടെ പല സംഭവങ്ങളിൽ മറ്റൊന്നുകൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy